Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടി ഗൗതമി.അതീവ ദുഃഖത്തോടെ പാര്‍ട്ടി വിടുന്നുവെന്നാണ് എക്‌സ് പോസ്റ്റ്. 2017 മുതല്‍ ബിജെപി അംഗമായിരുന്ന ഗൗതമി 2024 ലാണ് എഡിഎംകെയില്‍ ചേര്‍ന്നത്.

തന്റെ ഭൂമി തട്ടിയെടുത്ത ആളെ ബിജെപി നേതാക്കള്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഗൗതമി ആ പാര്‍ട്ടി വിട്ടത്. ഏറെ വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നായിരുന്നു അന്നും താരം കുറിച്ചത്.

അളഗപ്പന്‍ എന്ന വ്യക്തിയുമായി ഗൗതമിക്കുണ്ടായ തര്‍ക്കങ്ങളാണ് ബിജെപി വിടുന്നതിലേക്ക് വരെ നയിച്ചത്. തന്റെ പേരിലുള്ള വസ്തുവകകള്‍ നോക്കി നടത്തുന്നതിനായി സി.അളഗപ്പനേയാണ് താരം നിയോഗിച്ചത്. എന്നാല്‍ അളഗപ്പന്‍ തന്നെ കബിളിപ്പിക്കുകയായിരുന്നുവെന്നും തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പാര്‍ട്ടി തനിക്കൊപ്പം നിന്നില്ലെന്നും ആരോപിച്ചാണ് ഗൗതമി ബിജെപി വിട്ടത്.

Back To Top
onwin