Flash Story
ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളവും തമിഴ്നാടും കൈകോർക്കുന്നു; മുഖ്യമന്ത്രി ജോസഫ് വിജയുമായി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച
തിക്കോടി പഞ്ചായത്തില്‍ സ്‌റ്റേഡിയം നിര്‍മിക്കാനുദ്ദേശിക്കുന്ന പ്രദേശം മന്ത്രി ഒ ജെ ജനീഷ് സന്ദര്‍ശിക്കുന്നു.
വ്യാജ മാരത്തോണ്‍ രജിസ്ട്രേഷന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്
വിയറ്റ്നാം ബോട്ട് അപകടം: മരിച്ചവരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിൽ എത്തിച്ചു; ഉടൻ ഇന്ത്യയിലേക്ക് എത്തിക്കും
കഴക്കൂട്ടം സൈനിക സ്കൂളിൽ ഭൂഗോള പ്രദക്ഷിണത്തെയും എവറസ്റ്റ് പര്യവേഷണത്തെയും കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചു
വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു
ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂളുകൾക്കെതിരെ അടിയന്തര നടപടി വേണം: മുൻ മന്ത്രി വി. ശിവൻകുട്ടി
ദക്ഷിണേന്ത്യ ലഹരിവിമുക്തമാക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’ ; ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ ഡിജിപിമാരുടെ അന്തർസംസ്ഥാന യോഗംചേർന്നു.
കള്ളാടി മണ്ണിടിച്ചിൽ മരണം ഏഴായി

സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിനായി പുതുതായി പണികഴിപ്പിച്ച സ്റ്റുഡിയോയുടേയും വോയ്‌സ് ആക്ടിംഗ് കോഴ്‌സിന്റെയും ഉദ്ഘാടനം ഇന്ന് (16.06.26) രാവിലെ 11.30 ന് ടിഎന്‍ജി ഹാളില്‍ നടക്കും. നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രൊഫ.അലിയാര്‍, ബാലകൃഷ്ണന്‍ പെരിയ, പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ് എന്നിവര്‍ പങ്കെടുക്കും.

വോയ്‌സ് റെക്കോഡിംഗ്, ഡബ്ബിംഗ് തുടങ്ങിയവയ്ക്കുള്ള സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ സ്റ്റുഡിയോ . ശബ്ദരംഗത്തെ ആധുനിക പരിശീലത്തിന് നേതൃത്വം നല്‍കുന്ന സൗണ്ട് പാര്‍ക്ക് അക്കാദമിയുമായി സഹകരിച്ചാണ് വോയ് ആക്ടിംഗ് കോഴ്‌സ് ഐജെടിയില്‍ ആരംഭിക്കുന്നത്.

Back To Top
onwin