Flash Story
പുത്തൻ പ്രതീക്ഷയും അവസരവുംനൽകി ശിശുക്ഷേമ സമിതിയുടെതളിര് – വർണ്ണോത്സവത്തിന് തുടക്കം
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം


മലയാള സിനിമയിൽഎന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന കാംബസ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ ആഘോഷം എന്ന കാംബസ് ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് മുണ്ടൂരിലെ യുവ ക്ഷേത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിൽ ആരംഭിച്ചു.
ഗുമസ്തൻ എന്ന ചിത്ര ത്തിലൂടെ ശ്രദ്ധേയനായ അമൽ. കെ. ജോബി യാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
പ്രശസ്ത നടൻ വിജയരാഘവൻ ഫസ്റ്റ ക്ലാപ്പും നൽകി.
നേരത്തേ ഫാദർ മാത്യു വാഴയിൽ(ഡയറക്ടർ യുവ ക്ഷേത്ര കോളജ്)
വൈസ് പ്രിൻസിപ്പൽ ഫാദർ ജോസഫ് ഓലിക്കൽ കൂനൻ എന്നിവരും അഭിനേതാക്കളും അണിയറ പ്രവർത്തകരും നിർമ്മാതാക്കളും ചേർന്ന് ഭദ്രദീപം തെളിയിച്ചു.
മെയ് മുപ്പത്തിയൊന്ന് ശനിയാഴ്ച്ച യായിരുന്നു ആഘോഷം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്.
തൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റം ശ്രദ്ധേയമായ ക്ലാസ്മേറ്റ്സിൻ്റെ സംവിധായകൻ ലാൽ ജോസ് സാർ ഈ ചടങ്ങിലെത്തിയത് ഭാഗ്യമായി കരുതുന്നുവെന്ന് നരേൻ തൻ്റെ ആശംസാപ്രസംഗ ത്തിൽ പറഞ്ഞു.
നീലത്താമര എന്ന ചിത്രമൊഴിച്ച് തൻ്റെ ഒരു ചിത്രത്തിനും പൂജ നടത്തിയിട്ടില്ലായെന്ന് ലാൽ ജോസും പറഞ്ഞു.
വിജയരാഘവൻ സ്ഫടികം ജോർജ്, ജെയ്സ് ജോർജ്, ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ഷാജു ശ്രീധർ, നന്ദു പൊതുവാൾ, നിഖിൽ രൺജി പണിക്കർ, ദിവ്യദർശൻ, സിനു സൈനുദ്ദീൻ,റുബിൻ ഷാജി കൈലാസ്, ഡോ. ദേവസ്യാ കുര്യൻ, ചിത്രത്തിലെ നായികയായ റോസ്മിൻ എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു. കഥാകൃത്തുംനിർമ്മാതാക്കളിൽ ഒരാളുമായ ഡോ.ലിസ്സി.കെ. ഫെർണാണ്ടസ്സാണ് ആമുഖ പ്രസംഗം നടത്തിയത്.
സ്വർഗം എന്ന ചിത്രത്തിനു ശേഷം സി.എൻ. ഗ്ലോബൽ മൂവിസ് നിർമ്മിക്കുന്ന ഈ ചിത്രത്തേക്കുറിച്ചും കമ്പനിയേക്കുറിച്ചും ലിസ്സി.കെ.ഫെർണാ
ണ്ടസ് തദവസരത്തിൽ വിശദീകരിക്കുകയുണ്ടായി.
നല്ല ചിത്രങ്ങൾ നിർമ്മിക്കുകയെന്ന
താണ് ഈ കമ്പനിയുടെ ലക്ഷ്യമെന്ന് ലിസ്സി.കെ.ഫെർണാ
ണ്ടസ് പറഞ്ഞു.
പ്രധാനമായും കാംബ സ്സിനെ കേന്ദീകരിച്ചു കൊണ്ടുള്ള ഈ ചിത്രം ഒരുകാംബസ്സലെ,എല്ലാ രസച്ചരടുകളും കോർത്തിണക്കിയുള്ള
താണ്.
കുട്ടികളുടെ ആഘോഷത്തിമിർപ്പും, അവർക്കിടയിലെ കിടമത്സരങ്ങളും, പ്രണയവുമെല്ലാം ചേർന്ന ഒരു ക്ലീൻ എൻ്റർടൈനർ .
നരേൻ , വിജയരാഘവൻ, ജയ്സ് ജോർജ്, ജോണി ആൻ്റെണി. രൺജി പണിക്കർ, ,അജുവർ
ഗീസ്.റോസ്മിൻ,ബോബികുര്യൻ.ഷാജു ശ്രീധർ.റോണി ഡേവിഡ് രാജ്. ശ്രീകാന്ത് മുരളി, ദിവ്യദർശൻ,റുബിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, ശ്രീകാന്ത് മുരളി, ലിസ്സി.കെ.ഫെർണാ
ണ്ടസ്,മഖ്ബൂൽ സൽമാൻ മനു രാജ്,, ഫൈസൽ മുഹമ്മദ്,വിജയ് നെല്ലിസ്,കൃഷ്ണ, നാസർ ലത്തീഫ്, ‘ടൈറ്റസ് ജോൺ, അഞ്ജലി ജോസഫ്,ജെൻസ് ജോസ്, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു
സംഗീതം – സ്റ്റീഫൻ ദേവസ്സി ഗൗതംവിൻസൻ്റ് ,
ഛായാഗ്രഹണം -റോ ജോ തോമസ്
എഡിറ്റിംഗ് -ഡോൺ മാക്സ് –
കലാസംവിധാനം – രാജേഷ്.കെ. സൂര്യ.
മേക്കപ്പ് – മാളൂസ് കെ.പി.
കോസ്റ്റ്യും – ഡിസൈൻ – ബബിഷ.കെ. രാജേന്ദ്രൻ.
സ്റ്റിൽസ്-ജയ്സൺ ഫോട്ടോ ലാൻ്റ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അമൽ ദേവ്. കെ.ആർ.
പ്രൊജക്റ്റ് ഡിസൈനർ – ടൈറ്റസ് ജോൺ .
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പ്രണവ് മോഹൻ, ആൻ്റെണി കുട്ടമ്പുഴ ‘
പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ.
സി.എൻഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ഡോ. ലിസ്റ്റി.കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയാ, ഡോ.ദേവസ്യാ കുര്യൻ ബ്രാംഗ്ളൂർ)ജെസ്സി മാത്യു (ദുബായ്) ലൈറ്റ്ഹൗസ് മീഡിയ യു.എസ്.എ) ജോർഡി മോൻ തോമസ് (യു.കെ) ബൈജു എസ്.ആർ.ബ്രാംഗ്ളൂർ)
എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വാഴൂർ ജോസ്.

Back To Top