
നിലമ്പൂരിൽ പിവി അൻവറിനെ സ്ഥാനാര്‍ഥിയായി ഔദ്യോഗകമായി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. നിലമ്പൂരില്‍ മല്‍സരിക്കുമെന്ന് പി.വി.അന്‍വര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. മുൻ എംഎൽഎയ്ക്ക് വീണ്ടും മത്സരിക്കാൻ സമർപ്പിക്കേണ്ട രേഖയായ ബാധ്യത രഹിത സർട്ടിഫിക്കറ്റ് നിയമസഭ സെക്രട്ടറിയേറ്റിൽ നിന്നും അൻവർ കൈപ്പറ്റിയിട്ടുണ്ട്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പിവി അൻവർ പ്രതികരിച്ചിരുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ തന്റെ കയ്യിൽ അതിനുള്ള പണമില്ലെന്നുമായിരുന്നു അൻവർ പറഞ്ഞിരുന്നത്.
എന്നാൽ വൈകുന്നേരത്തോടെ അൻവർ മത്സരിക്കാൻ ആലോചനയുള്ളതായി സൂചിപ്പിച്ചു. പിന്നാലെയാണ് പ്രഖ്യാപനം നടത്തിയത്. അതിനിടെ അൻവറിന്റെ ഒതായിയിലെ വീട്ടിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അർദ്ധരാത്രിയിൽ എത്തി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു.