Flash Story
മാധുരി എന്ന ആനക്കായി ഒരു പ്രദേശമാകെ പ്രക്ഷോഭത്തിൽ
എന്‍ജിനീയറിങ് കോളജിൻ്റെ ബസ്സിടിച്ച് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.ജോര്‍ജ്ജ് മരിച്ചു
മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാന്‍
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ വരുന്നു; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അധിക ലഗേജിനെ ചൊല്ലി തർക്കം; ശ്രീനഗറിൽ സ്പൈസ് ജെറ്റ് ജീവനക്കാരെ മർദ്ദിച്ച് സൈനിക ഉദ്യോഗസ്ഥൻ
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് റോഡ് പരിപാലനം വിലയിരുത്തുന്നതിനായി ചേർന്ന യോഗം
ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യമന്ത്രിയെ സന്ദർശിച്ചു
ഖരമാലിന്യ സംസ്കരണ പ്ലാൻ്റുകൾ അഞ്ച് മാസത്തിനകം : മന്ത്രി എംബി രാജേഷ്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ഇസ്രയേലിനെ സഹായിക്കരുതെന്ന് അമേരിക്കക്കും, യുകെയ്ക്കും, ഫ്രാൻസിനും മുന്നറിയിപ്പ് നൽകി ഇറാൻ. സഹായിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ അറിയിച്ചു.
ഇസ്രായേലിനെതിരായ ഇറാൻന്റെ ആക്രമണങ്ങൾ തടയാൻ ഇടപെട്ടാൽ അമേരിക്ക, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സൈനിക താവളങ്ങളും നാവിക സൗകര്യങ്ങളും ആക്രമിക്കപ്പെടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

അതേസമയം ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ സൈന്യം. ഇറാനിലെ സുപ്രധാന കേന്ദ്രങ്ങൾ ആക്രമിക്കാൻ സൈന്യം സജ്ജം. ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പ്രമുഖ ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായി ശനിയാഴ്ച ഇസ്രയേൽ സൈന്യം അറിയിച്ചു.ഇറാന്‍ മിസൈല്‍ വിക്ഷേപണം തുടര്‍ന്നാല്‍ “ടെഹ്‌റാൻ കത്തിയെരിയുമെന്ന്” ഇസ്രായേല്‍ പ്രതിരോധ മന്ത്രി ശനിയാഴ്ച മുന്നറിയിപ്പ് നല്‍കി. സൈനിക മേധാവിയുമായുള്ള ഒരു വിലയിരുത്തല്‍ യോഗത്തിന് ശേഷം സംസാരിച്ച പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്, ഇസ്രായേല്‍ പൗരന്മാരെ ദ്രോഹിച്ചതിന് ഇറാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് പറഞ്ഞു.

ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേൽ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ ട്രൂ പ്രോമിസ് III എന്ന പേരിലാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നത്.

Back To Top