Flash Story
ഇന്ന് തൃകാർത്തിക
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു;മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ഡിസംബർ 4 നാവികസേന ദിനം :
ബ്ലൂ  എക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ  നാവികസേനയുടെ പങ്ക് നിർണായകം: രാഷ്ട്രപതി.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach

ഇന്ന് നമ്മുടെ പൊതുവിദ്യാലയങ്ങളിൽ 2025-26 അധ്യയന വർഷത്തിലെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുകയാണ്. സന്തോഷത്തോടും പ്രതീക്ഷയോടും കൂടി പുതിയൊരു അധ്യയന വർഷത്തിലേക്ക് കടക്കുന്ന ഈ വേളയിൽ, എല്ലാ വിദ്യാർത്ഥികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിക്കുന്നു. ഒപ്പം, അവരെ പിന്തുണയ്ക്കുന്ന മാതാപിതാക്കൾക്കും അധ്യാപകർക്കും എന്റെ അഭിനന്ദനങ്ങൾ.

ഈ വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. കൗമാരത്തിന്റെ പ്രാരംഭ ഘട്ടത്തിലേക്ക് കടക്കുന്ന നമ്മുടെ കുട്ടികളെ, പുതിയ കാലം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തരാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു ചരിത്രപരമായ ദൗത്യത്തിന് തുടക്കം കുറിക്കുകയാണ്. “കൂടെയുണ്ട് കരുത്തേകാൻ” എന്ന പേരിലുള്ള ഈ ബൃഹത്തായ പദ്ധതിയിലൂടെ, കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിപുലമായ പിന്തുണ സംവിധാനങ്ങൾ ഒരുക്കാനാണ് നമ്മൾ ലക്ഷ്യമിടുന്നത്.

ഇന്നത്തെ ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ വളർച്ചയും സാമൂഹിക മാറ്റങ്ങളും കുട്ടികളുടെ ജീവിതത്തിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങൾ, സൈബർ സുരക്ഷാ ഭീഷണികൾ, പഠനപരമായ സമ്മർദ്ദങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ അവർക്ക് നേരിടേണ്ടി വരുന്നുണ്ട്. ഈ വെല്ലുവിളികളെ ധൈര്യപൂർവം നേരിടാനും ആരോഗ്യകരമായ കൗമാരം കെട്ടിപ്പടുക്കാനും അവരെ പ്രാപ്തരാക്കുക എന്നതാണ് “കൂടെയുണ്ട് കരുത്തേകാൻ” എന്ന പദ്ധതിയിലൂടെ നമ്മൾ ലക്ഷ്യമിടുന്നത്.

കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ട് കൊണ്ടുപോകുന്ന ഈ പദ്ധതി വെറുമൊരു പ്രഖ്യാപനം മാത്രമല്ല. ഓരോ കുട്ടിയുടെയും വ്യക്തിഗതമായ വളർച്ചയ്ക്കും പുരോഗതിക്കും ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നമ്മൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വിദഗ്ധരുടെ സഹായത്തോടെയുള്ള കൗൺസിലിംഗ് സേവനങ്ങൾ, വ്യക്തിത്വ വികസന ക്ലാസുകൾ, സൈബർ സുരക്ഷാ ബോധവൽക്കരണം, ജീവിത നൈപുണ്യ പരിശീലനങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കുട്ടികളിലെ ഗുണപരമായ മാറ്റത്തിന്റെ വേഗം വർദ്ധിപ്പിക്കുന്നതിൽ ഈ പ്രവർത്തനങ്ങൾ നിർണ്ണായക പങ്ക് വഹിക്കും.

ഈ ദൗത്യം വിജയകരമാക്കാൻ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ചു നിൽക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികൾക്ക് എന്തും തുറന്നു പറയാനുള്ള ഒരന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലും ഉണ്ടാകണം. അധ്യാപകർക്ക് കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കാനും വേണ്ട പിന്തുണ നൽകാനും പരിശീലനം ലഭിക്കും. രക്ഷിതാക്കൾക്ക് കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ശരിയായ മാർഗ്ഗനിർദ്ദേശം നൽകാനും “കൂടെയുണ്ട് കരുത്തേകാൻ” പദ്ധതിയിലൂടെ സാധിക്കും.

നമ്മുടെ പൊതുവിദ്യാലയങ്ങൾ വെറും പാഠപുസ്തക അറിവ് നൽകുന്ന ഇടങ്ങൾ മാത്രമല്ല. സാമൂഹികമായും വൈകാരികമായും ബുദ്ധിപരമായും കുട്ടികളെ വളർത്തുന്ന ഇടങ്ങളായി അവ മാറണം. സന്തോഷത്തിന്റെയും കരുതലിന്റെയും അന്തരീക്ഷം ഇവിടെ ഓരോ ദിവസവും ഉണ്ടാകണം. ഓരോ കുട്ടിയും സുരക്ഷിതരാണെന്നും, അവരെ പിന്തുണയ്ക്കാൻ ഒരു വലിയ സമൂഹം കൂടെയുണ്ടെന്നും അവർക്ക് തോന്നണം.

പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലൂടെ, ഈ മഹത്തായ ദൗത്യത്തിന് നമ്മൾ തുടക്കം കുറിക്കുകയാണ്. “കൂടെയുണ്ട് കരുത്തേകാൻ” പദ്ധതി നമ്മുടെ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറും. നമ്മുടെ കുട്ടികൾക്ക് കരുത്തും ആത്മവിശ്വാസവും നൽകി, മികച്ച പൗരന്മാരായി വളർത്താൻ ഈ പദ്ധതി സഹായിക്കുമെന്ന്  ഉറപ്പുണ്ട്.

മെറിറ്റ് – 2,72,657 (രണ്ട് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി അറുന്നൂറ്റി അമ്പത്തിയേഴ്)
സ്‌പോർട്‌സ് ക്വാട്ട – 4,517 (നാലായിരത്തി അഞ്ഞൂറ്റി പതിനേഴ്)
മോഡൽ റസിഡൻഷ്യൽ സ്‌കൂൾ – 1,124 (ആയിരത്തി ഒരുന്നൂറ്റി ഇരുപത്തിനാല്)
കമ്മ്യൂണിറ്റി ക്വാട്ട – 16,945 (പതിനാറായിരത്തി തൊള്ളായിരത്തി നാൽപത്തിയഞ്ച്)
മാനേജ്‌മെന്റ് ക്വാട്ട – 14,701 (പതിനാലായിരത്തി എഴുന്നൂറ്റിയൊന്ന്)
അൺ- എയിഡഡ് സ്‌കൂളുകൾ – 6,042 (ആറായിരത്തി നാൽപത്തി രണ്ട്)
ആകെ അഡ്മിഷൻ – 3,15,986 (മൂന്ന് ലക്ഷത്തി പതിനയ്യായിരത്തി തൊള്ളായിരത്തി എമ്പത്തിയാറ്)
എല്ലാ പ്ലസ് വൺ വിദ്യാർത്ഥികൾക്കും ശോഭനമായ ഒരു ഭാവിയും വിജയകരമായ പഠനകാലവും ആശംസിച്ചുകൊണ്ട് സ്പർക്ക് മീഡിയയും ഒപ്പം ചേരുന്നു

Back To Top