Flash Story
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ

ഇന്ത്യയും ശ്രീലങ്കയും ആതിഥേയരാകുന്ന ഐസിസി വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2025 ൻ്റെ മത്സരക്രമം പ്രഖ്യാപിച്ചു. സെപ്റ്റംബർ 30ന് ബെം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയ ടീമുകളായ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ഒക്ടോബർ ഒന്നിന് നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ന്യൂസിലാൻഡിനെയും നേരിടും.

എട്ട് ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. റൗണ്ട് റോബിൻ ഫോർമാറ്റിൽ എല്ലാ ടീമുകളും ടൂർണമെന്റിൽ ഒരു തവണ പരസ്പരം മത്സരിക്കും. പോയിന്റ് ടേബിളിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമി ഫൈനലിലേക്ക് മുന്നേറും. ഒക്ടോബർ 29, 30 തിയതികളിലാണ് ലോകകപ്പിലെ സെമി ഫൈനൽ നടക്കുക. നവംബർ രണ്ടിനാണ് ഫൈനൽ മത്സരം നടക്കുന്നത്.

2005ലും 2017ലും ഫൈനലിൽ പ്രവേശിച്ചങ്കിലും ഇതുവരെ വനിത ലോകകപ്പിൽ മുത്തമിടാൻ ഇന്ത്യയ്ക്കായിട്ടില്ല. ഏഴ് തവണ ഓസ്ട്രേലിയയും നാല് തവണ ഇം​ഗ്ലണ്ടും ഒരു തവണ ന്യൂസിലാൻഡും മാത്രമാണ് വനിത ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ടീമുകൾ.

Back To Top
onwin