Flash Story
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു
നിയമസഭാ ദിനമായ ഏപ്രില്‍ 27 (തിങ്കളാഴ്ച) രാവിലെ 10.00ന് നിയമസഭാ സമുച്ചയത്തിലെമഹാരഥന്‍മാരുടെ പ്രതിമകളില്‍ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, പുഷ്പാര്‍ച്ചന നടത്തുന്നതാണ്.
മാരാർജി അനുസ്മരണം നടത്തി
മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ
സ്ഫോടനം നടന്ന സ്ഥലം വീണ്ടും പരിശോധന, കഡാവർ നായ്ക്കളെ എത്തിച്ചു.
സ്ഫോടന സമയത്ത് വെടിക്കെട്ട് പുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക നിഗമനം
പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനം മരണം 13 ആയി

തിരുവനന്തപുരം:
മുതിർന്ന മാധ്യമ പ്രവർത്തകരുടെ ദേശീയ സമ്മേളന സംഘാടക സമിതി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു.

ആഗസ്റ്റ് 19,20, 21 തീയതികളിലാണ് മുതിർന്ന മാധ്യമ പ്രവർത്തകരുടെ ദേശീയ സമ്മേളനം തിരുവനന്തപുരത്ത് ചേരുന്നത്.

തിരുവനന്തപുരത്ത് പ്രസ്സ് ക്ളബിന് സമീപം ഹിന്ദു മിഷൻ റോഡിൽ
മൈതാൻ വില്ലയിലാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുക.
ഉദ്ഘാടന ചടങ്ങിൽ സീനിയർ ജേണലിസ്റ്റ്സ് ഫോറം ദേശീയ സമ്മേളന സംഘാടക സമിതി ചെയർമാൻ ജോൺ മുണ്ടക്കയം അദ്ധ്യക്ഷനായിരുന്നു.
എം പി അച്ചുതൻ എക്സ് എം പി, വിവരാവകാശ കമ്മീഷണർ ടി കെ രാമകൃഷ്ണൻ, പ്രസ്സ് ക്ലബ് പ്രസിഡന്റ് പി ആർ പ്രവീൺ, സീനിയർ ജേണലിസ്റ്റ്സ് ഫോറം – കേരള ജനറൽ സെക്രട്ടറി കെ പി വിജയകുമാർ, ജില്ലാ പ്രസിഡന്റ് എം സരിത വർമ്മ തുടങ്ങിയവർ പ്രസംഗിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കരിയം രവി സ്വാഗതവും സീനിയർ ജേണലിസ്റ്റ്സ് ഫോറം – കേരള വൈസ് പ്രസിഡന്റ് ടി ശശി മോഹൻ നന്ദിയും പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ച് ആഗസ്റ്റ് 19 ന് സൗഹൃദ സമ്മേളനം നടത്തും. വിവിധ തൊഴിലാളി – സർവീസ് -ബഹുജന പ്രസ്ഥാനങ്ങളുടെ നേതാക്കൾ തുടങ്ങിയവർ സൗഹൃദ സമ്മേളനത്തിൽ പങ്കെടുക്കം. ആഗസ്റ്റ് 20 ന് ഉദ്ഘാടന സമ്മേളനവും ദേശീയ മാധ്യമ സെമിനാറും നടക്കും. ആഗസ്റ്റ് 21 ന് പ്രതിനിധി സമ്മേളനമാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി മുന്നൂറോളം മുതിർന്ന മാധ്യമ പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, മന്ത്രി ജി ആർ അനിൽ, മന്ത്രി വി ശിവൻ കുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, കെ വി തോമസ്, ശശി തരൂർ എം പി, മുൻമന്ത്രി പി കെ കുഞ്ഞാലികുട്ടി തുടങ്ങിയവർ മൂന്ന് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും.

കരിയം രവി
ജനറൽ കൺവീനർ

Back To Top
onwin