
തിരുവനന്തപുരം: ഡോ. ശ്രീരേഖ പണിക്കർ രചിച്ച “അഗ്നിചിറകിലേറിയ ശക്തിസ്വരൂപിണികൾ” എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂൺ 29-ന് ടി.എൻ.ജി ഹാൾ, പ്രസ്സ് ക്ലബിൽ വെച്ച് നടന്നു. പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ ചീഫ് സെക്രട്ടറി ശ്രീ. കെ. ജയകുമാർ ഐ.എ.എസ് പുസ്തകം പ്രകാശനം ചെയ്ത് എസ് യു ടി ഹോസ്പിറ്റൽ എം ഡിയും സിഇഒയുമായ കേണൽ രാജീവ് മണ്ണാളിക്ക് ആദ്യ പ്രതി കൈമാറി. ശ്രീ. പി. പി. ശിവൻ (പ്രസിഡന്റ്, നാട്യാഗ്രഹം) സദസ്സിനെ സ്വാഗതം ചെയ്തു. മുൻ ദൂർദർശൻ അഡീഷണൽ ഡയറക്ടർ ജനറലായ ശ്രീ കെ. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കെ എസ് സി എ അംഗം സെക്രട്ടറി ശ്രീ. വിവേകാനന്ദൻ നായർ പുസ്തക അവലോകനം അവതരിപ്പിച്ചു. ഡോ. കെ. പി. പൗലോസ് (പ്രിൻസിപ്പൽ കൺസൾട്ടന്റ് ജനറൽ മെഡിസിൻ, എസ് യു ടി ഹോസ്പിറ്റൽ), മുൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ. വിളക്കുടി രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. കൂടാതെ 2023 ലെ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ച ശ്രീ കെ. കുഞ്ഞികൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ശ്രീ. രാജീവ്, ഗ്രീൻ ബുക്സ് പരിപാടിയിൽ നന്ദി അറിയിച്ചു.