Flash Story
നഗരത്തിൽ മാലിന്യ സംസ്‌കരണ പ്ലാൻ്റുകൾ സ്ഥാപിക്കും : മന്ത്രി കെ. മുരളിധരൻ
ഓൺലൈൻ മാധ്യമ പ്രവർത്തകരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം.; ജെ.എം.എ (JMA) മുഖ്യമന്ത്രിക്ക് നിവേദനം നൽകി
വകുപ്പ് വിഭജനത്തിൽ വിജ്ഞാപനമായി; സണ്ണി ജോസഫിന് വൈദ്യുതി, മുരളീധരന് ആരോഗ്യവും
സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു
മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം.21-05-2026
ഭൂരിപക്ഷം 8308, ഔദ്യോഗിക കാറിന്റെ നമ്പരും 8308! മന്ത്രി ഒ.ജെ. ജനീഷിനെ ഞെട്ടിച്ച് ആയാദൃശ്ചികത
മന്ത്രി സി പി ജോണിന് സ്വീകരണം
മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭസത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു:
സ്ത്രീകൾക്ക് കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര : ജൂൺ 15 മുതൽ

തിരുവനന്തപുരം: ബിജെപി പുനഃസംഘടനയില്‍ കടുത്ത എതിര്‍പ്പുമായി ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് എ പി അബ്ജുള്ളക്കുട്ടി . അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് (എഎച്ച്പി) മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെ ഭാരവാഹിയായി നിയമിക്കുന്നതിനെതിരെയാണ് എ പി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഭാരവാഹികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് ചെയ്തതായാണ് വിവരമെന്നും സമകാലിക മലയാളം വാരിക റിപ്പോർട്ട് ചെയ്യുന്നു.

ആര്‍എസ്എസിന് വേണ്ടാത്ത ആളാണ് പ്രതീഷ് വിശ്വനാഥനെന്നും ഇയാളെ ഭാരവാഹിയായി പരിഗണിക്കരുതെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ ആവശ്യം. പ്രതീഷ് വിശ്വനാഥിനെ പരിഗണിക്കാനുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നീക്കത്തിനെതിരെ ദേശീയ നേതൃത്വത്തിന് എ പി അബ്ദുള്ളക്കുട്ടി പരാതി നല്‍കി. പട്ടിക തയ്യാറാക്കിയത് മുതിര്‍ന്ന നേതാക്കളുമായി ആലോചിക്കാതെയാണെന്നാണ് അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ബിജെപി ഭാരവാഹികളുടെ പട്ടികയില്‍ പ്രതീഷ് വിശ്വനാഥ് ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. പ്രതീഷ് വിശ്വനാഥിന് പുറമെ കെ കെ അനീഷ്‌കുമാര്‍, എം വി ഗോപകുമാര്‍, ബി ബി ഗോപകുമാര്‍, വി കെ സജീവന്‍, ആശാനാഥ്, പാലാ ജയസൂര്യന്‍, ജിജി ജോസഫ്, കെ ശ്രീകാന്ത്, എന്‍. ഹരി തുടങ്ങിയവര്‍ പുതിയതായി പട്ടികയില്‍ ഇടംപിടിച്ചതായാണ് വിവരം. ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണി എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായും വിവരമുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

തീവ്ര ഹിന്ദുത്വ നിലപാടിന്റെ പേരില്‍ മുമ്പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള ആളാണ് പ്രതീഷ് വിശ്വനാഥ്. മുമ്പ് പൂജാ ദിനത്തില്‍ തോക്കുകളും വടിവാളുകളും പൂജയ്ക്ക് സമര്‍പ്പിക്കുന്നതിന്റെ ചിത്രത്തോടൊപ്പം കലാപാഹ്വാനവുമായി പ്രതീഷ് രംഗത്തെത്തിയിരുന്നു.

Back To Top
onwin