Flash Story
ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ചികിത്സയിൽ :
ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ വനിതകള്‍;തായ്‌ലന്‍ഡിനെ തോല്‍പ്പിച്ചു,ഏഷ്യാ കപ്പിലേക്ക് യോഗ്യത നേടി
കേരള സര്‍വകലാശാലയില്‍ രജിസ്ട്രാര്‍ വീണ്ടും ചുമതലയേറ്റു;അന്തിമ തീരുമാനം കോടതിയുടേതെന്ന് വൈസ് ചാൻസലർ
പ്രവൃത്തികൾ നാട്ടുകാർ പറഞ്ഞു ചെയ്യുന്നതിനേക്കാൾ മുഖ്യം അത് മനസ്സിലാക്കി ചെയ്യുമ്പോഴാണ്…..
കാളികാവിലെ ആളെക്കൊല്ലി കടുവ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു: നിപ സമ്പർക്കപ്പട്ടികയിൽ ആകെ 383 പേർ
കേരള സർവകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി :
രണ്ടാം ടെസ്റ്റ്: വിജയം കയ്യകലെ; ബാറ്റും പന്തും കൊണ്ട് ഇംഗ്ലണ്ടിനെ നിലംപരിശാക്കി ഇന്ത്യ, ഗില്ലിന് സെഞ്ചുറി; രണ്ടാം ഇന്നിങ്ങ്സിലും അടിപതറി ഇംഗ്ലണ്ട്, മൂന്ന് വിക്കറ്റ് നഷ്ടം
ഉപരാഷ്ട്രപതിജഗദീപ് ധൻകറിനുഹൃദ്യമായ സ്വീകരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ടാണ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തി (off shore trough) സ്ഥിതിചെയ്യുന്നു . കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ 04 മുതൽ 06 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 4 മുതൽ 7 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു ശക്തമാകാനും സാധ്യത.

അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Back To Top