Flash Story
ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഉമർ നബിയുടെ വീട് ഇടിച്ച് നിരത്തി സുരക്ഷാ ഏജൻസികൾ
സംസ്‌കൃതി ഖത്തര്‍ പന്ത്രണ്ടാമത് സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം 2025 ജലീലിയോക്ക്
കണ്ണൂര്‍ മുന്‍ എസിപി ടികെ രത്‌നകുമാര്‍ ശ്രീകണ്ഠാപുരം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
ഇത്തവണ കേരളത്തിൽ DMK യും മത്സരിക്കും
ഡൽഹി സ്ഫോടനം; ഡോ.ഉമർ മുഹമ്മദിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തി
ദിലീപ് ചിത്രംആരംഭിച്ചു:( D152)ജഗൻ ഷാജി കൈലാസ് സംവിധായകൻ.
ജനറൽ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെ വിവരം
ആർസിസിയിൽ സൗജന്യ ഗർഭാശയഗള കാൻസർ പരിശോധന

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ലേലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 26.80 ലക്ഷം എന്ന റെക്കാഡ് തുകയ്ക്ക് സ്വന്തമാക്കി. സഞ്ജുവിന്റെ അടിസ്ഥാന വില മൂന്ന് ലക്ഷമായിരുന്നെങ്കിലും കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ് എന്നിവർ തമ്മിലുള്ള കടുത്ത ലേലമാണ് വില ഉയരാൻ കാരണമായത്. ഇതോടെ കെസിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി സഞ്ജു.

പേസർ വിശ്വേശ്വർ സുരേഷിനെ ആരും വാങ്ങിയില്ല. മൂന്ന് ലക്ഷമായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണിൽ ആലപ്പുഴ റിപ്പിൾസിനായി കളിച്ചിട്ടുണ്ട്. സിജോ മോൻ ജോസഫിനു വേണ്ടി തൃശൂർ ടൈറ്റൻസും ഏരീസ് കൊല്ലം സെയിലേഴ്‌സും തമ്മിലായിരുന്നു കടുത്ത ലേലംവിളി നടന്നത്. മൂന്ന് ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനെ 5.20 ലക്ഷം രൂപയ്ക്കാണ് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കിയത്. ഓൾറൗണ്ടർ വിനൂപ് മനോഹരനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് മൂന്ന് ലക്ഷം രൂപയ്ക്ക് വാങ്ങി. എം.എസ്. അഖിലിനെ ഏരീസ് കൊല്ലം സെയിലേഴ്‌സ് 8.40 ലക്ഷത്തിന് വാങ്ങി. കഴിഞ്ഞ വർഷം ട്രിവാൻഡ്രം റോയൽസ് അദ്ദേഹത്തെ 7.4 ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഇതിൽനിന്നും ഗണ്യമായ വർദ്ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. വിനോദ് കുമാറിനെ 6.20 ലക്ഷത്തിന് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കി.

ജലജ് സക്സേനയെ 12.40 ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിൾസ് സ്വന്തമാക്കി. മൂന്ന് ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. ജലജ് സക്സേനയുടെ ആദ്യത്തെ KCL സീസൺ ആണിത്. വരുൺ നായനാർ 3.20 ലക്ഷം രൂപയ്ക്ക് തൃശ്ശൂർ ടൈറ്റൻസിൽ. മൂന്ന് ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. വിഷ്ണു വിനോദിനെ 12.80 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സെയ്ലേ‌ഴ്സ് സ്വന്തമാക്കി. മൂന്ന് ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. കഴിഞ്ഞ വർഷം തൃശൂർ ടൈറ്റൻസ് താരമായിരുന്നു. അജിനാസ് 6.40 ലക്ഷം രൂപയ്ക്ക് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കി. മൂന്ന് ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില.

Back To Top