Flash Story
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ

തിരുവനന്തപുരം: അപകീർത്തികരമായ സൈബർ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടിയുമായി ഏഷ്യാനെറ്റ് ന്യൂസ്. ഫേസ്ബുക്കിലും യുട്യൂബിലും സംഘടിതമായി നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനും വനിതാ മാധ്യമ പ്രവർത്തകർക്കും എതിരായാണ് പ്രചാരണം.

അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പോരാളി ഷാജി, ഷമീർ ഷാഹുദീൻ വർക്കല, അരുൺ ലാൽ എസ് വി, സാനിയോ മനോമി എന്നീ ഫേസ്ബുക്ക് ഐഡികൾക്കും എബിസി മലയാളം, എസ് വിസ് വൈബ്‌സ് എന്നീ യുട്യൂബ് ചാനലുകൾക്കും എതിരായാണ് പരാതി. ഇവർക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്ത വ്യക്തികൾക്കും സമാന ആരോപണങ്ങൾ ഉന്നയിച്ച മറ്റുള്ളവർക്കും എതിരെ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

വനിതാ മാധ്യമപ്രവർത്തകർക്ക് എതിരെ സൈബർ ഇടങ്ങളിൽ നടത്തുന്ന ആസൂത്രണപ്രചാരണങ്ങൾക്ക് എതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് ഇന്നലെ പരാതി നൽകിയിരുന്നു.

Back To Top
onwin