Flash Story
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും
ചക്രവാതചുഴി ; അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദ സാധ്യത,
ഹിജാബ് വിവാദത്തില്‍ കോണ്‍ഗ്രസിനും, ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കന്തപുരം വിഭാഗം നേതാവ്
RSS തിട്ടൂരത്തിന് വഴങ്ങരുത്,നയം ബലികഴിപ്പിച്ച് ഒപ്പുവെക്കരുത്; പിഎം ശ്രീ പദ്ധതിയിൽ വിയോജിപ്പുമായി സിപിഐ
മത്സ്യബന്ധനം ആധുനിക രീതികളിലേക്ക് മാറണം: മന്ത്രി സജി ചെറിയാൻ :
രാഷ്‌ട്രപതി നാലുദിവസം കേരളത്തിൽ
ഹിജാബ് വിവാദം; പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു
കളിക്കളം 2025ൽ മെഡൽ നേട്ടവുമായി സഹോദരങ്ങൾ
പ്രകൃതികൃഷി രീതിയിൽ കൃഷിയിറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു.

കരമനയിൽ ടിവിഎസ് ഷോറൂം മാനേജർ മാധ്യമ പ്രവർത്തകയെയും ക്യാമറാമാനെയും കൈയേറ്റം ചെയ്തതിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു. വിസ്മയ ന്യൂസ് റിപ്പോർട്ടർ അനശ്വര, ക്യാമറാമാൻ അനിൽ എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്. നീറമൺകര ടിവിഎസ് കതിർ ഷോറൂമിൽ നിന്ന് വാങ്ങിയ ഇരുചക്ര വാഹനം ഒരാഴ്ചയ്ക്കകം കേടായ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. വനിതാ റിപ്പോർട്ടറെ അസഭ്യം പറയുകയും പിടിച്ച് തള്ളുകയും ചെയ്തു. ക്യാമറ നശിപ്പിക്കാൻ ശ്രമിക്കുകയും ക്യാമറാ മാനെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. സ്ഥലത്ത് എത്തിയ കരമന പൊലീസ് അക്രമികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് പ്രസി‍ഡന്റ് പി ആർ പ്രവീൺ, സെക്രട്ടറി എം രാധാകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.

Back To Top