
കെ.എസ്.ആർ.ടി.സി. പെൻഷൻകാർ നടത്തിയ വിവിധങ്ങളായ നിരവധി പ്രക്ഷോഭ സമരങ്ങളുടെ ഫലമായി കഴിഞ്ഞ സർക്കാർ അധികാരത്തിലെത്തിയശേഷം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ എത്തി ച്ചേർന്ന കരാർ പ്രകാരം സഹകരണസംഘങ്ങൾ മുഖേന പെൻഷൻ ലഭിച്ചു വരുന്നു. മറ്റു പെൻഷൻകാരേക്കാൾ കുറഞ്ഞ പെൻഷനും ക്ഷാമബത്തയുമാണ് ട്രാൻസ്പോർട്ട് പെൻഷൻകാർക്ക് ലഭിക്കുന്നത്.
പെൻഷനിൽ യാതൊരു വർദ്ധനവുമില്ലാതെ, ക്ഷാമാശ്വാസമില്ലാതെ ഈ വിലവർദ്ധനവിന്റേയും മാഹാമാരിയു ടേയും കാലത്ത് കഴിഞ്ഞ 14 വർഷമായി പെൻഷൻകാർ കഷ്ട്‌ടപ്പെടുന്നു. ഉത്സവബത്ത പോലും കഴിഞ്ഞ 6 വർഷ മായി ലഭിക്കുന്നില്ല. വെറും 1350 രൂപ മാത്രം പെൻഷൻ വാങ്ങുന്ന എക്സ‌്- ഗ്രേഷ്യാ പെൻഷൻകാരടക്കമുളളവരെ സർക്കാരോ മാനേജ്‌മെന്റോ കണ്ടില്ലെന്ന് നടിക്കുന്നത് മനുഷ്യത്വപരമല്ല, ഭരണഘടനാ വിരുദ്ധവുമാണ്. സർക്കാരിൽ രണ്ടു പരിഷ്കരണങ്ങളിലായി എക്‌സ്- ഗ്രേഷ്യാക്കാർക്ക് കുടുംബപെൻഷനും വർദ്ധനവും നൽകിയിട്ടുളളതാണ്.
ട്രാൻസ്പോർട്ട് കോർപ്പറേഷൻ രൂപീകൃതമായ കാലം മുതൽ തൊഴിലാളി സംഘടനകളും മാനേജ്മെന്റുമായി സർക്കാരിന്റെ അനുമതിയോടെ എത്തിച്ചേരുന്ന കരാർ പ്രകാരമാണ് ജീവനക്കാരുടെ ശമ്പളവും ഒപ്പം പെൻഷനും പരിഷ്കരിച്ച് നടപ്പാക്കി വരുന്നത്. ജീവനക്കാരുടെ സംഘടനകളും കെ.എസ്.ആർ.ടി.സി. മാനേജ്മെന്റും സേവന വേതന വ്യവസ്ഥകൾ പരിഷ്‌കരിക്കുന്നതിനു വേണ്ടി നടത്തിയ ചർച്ചകളിൽ പെൻഷൻ സംബന്ധമായ പ്രശ്നങ്ങളും ചർച്ച ചെയ്യുകയും ധാരണയിലെത്തുകയും ചെയ്‌തിട്ടുളളതാണ്. എന്നാൽ പെൻഷൻകാരെ ഒഴിവാക്കിക്കൊണ്ട് ശമ്പള പരിഷ്കരണം മാത്രം നടപ്പാക്കിയിട്ട് നാലു വർഷം പൂർത്തിയാകുന്നു. പെൻഷൻ പരിഷ്കരണം മാറ്റിവെക്കുന്ന ഈ നടപടി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഉടൻ നടപ്പാക്കാൻ അനുമതി നൽകേണ്ടതാണ്.
പെൻഷൻ സർക്കാർ ഏറ്റെടുത്ത് എല്ലാ മാസവും ഒന്നാം തീയതി വിതരണം ചെയ്യുക ശമ്പള പരിഷ്‌കര ണത്തിൻ്റെ അതേ മാനദണ്ഡത്തിൽ പെൻഷൻ പരിഷ്‌കരണവും നടപ്പാക്കുക, വെട്ടിക്കുറച്ച 3% ക്ഷാമാശ്വാസം കൂടി ശ്ശിക സഹിതം നൽകുക, കഴിഞ്ഞ 6 വർഷക്കാലങ്ങളിലെ ഓണം ഉത്സവബത്ത കുടിശ്ശിക സഹിതം വിതരണം ചെയ്യു ക, 2022 മുതൽ പെൻഷനായവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സംസ്ഥാനാടി സ്ഥാനത്തിൽ പെൻഷൻകാർ വിവിധ പ്രക്ഷോഭപരിപാടികൾ തുടരുന്നു.
പെൻഷൻ പരിഷ്‌കരണം ഉൾപ്പെടെയുള്ള പ്രശ്‌ന പരിഹാരത്തിന് ഓർഗനൈസേഷൻ്റെ ഇടപെടലിൽ സർ ക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്നു. ഇതിൽ വിറളിപൂണ്ട ചിലർ ഓർഗനൈസേഷനെ ആക്ഷേപിക്കുകയും സർക്കാരിനെ പിന്തിരിപ്പിക്കുകയും ചെയ്യുന്നതിന് പത്ര സമ്മേളനവും പത്ര വാർത്തയും സോഷ്യൽമീഡിയ പ്രചാര ണവും തുടരുന്നു. ഇക്കാര്യത്തിൽ സർക്കാരിൻ്റെ അടിയന്തിര തീരുമാനത്തിനുവേണ്ടി ശ്രദ്ധ ക്ഷണിക്കുന്നതിലേക്ക് ഓർഗനൈസേഷൻ നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ച് ഉൾപ്പെടെയുള്ള എല്ലാ പ്രക്ഷോഭ സമരങ്ങൾക്കും എല്ലാ രാഷ്ട്രീയ-ട്രേഡ് യൂണിയൻ നേതാക്കളുടേയും മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും സഹകരണവും എല്ലാ പെൻഷൻകാരുടേയും പങ്കാളിത്തവും അഭ്യർത്ഥിക്കുന്നു.
കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ
പെൻഷൻ സർക്കാർ ഏറ്റെടുക്കുക…
പെൻഷൻ പരിഷ്‌കരണം നടപ്പാക്കുക…
ഓണം ഉത്സവബത്ത പുനഃസ്ഥാപിക്കുക… ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യുക…
സെക്രട്ടേറിയറ്റ് മാർച്ച്
പ്രതിമാസ പെൻഷൻ ലഭിക്കാത്തതുമൂലം ജീവിതം വഴിമുട്ടിയ 24 പെൻഷൻകാർ കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിൻ്റെ കാലത്തും 7 പെൻഷൻകാർ ഈ സർക്കാരിൻ്റെ ആദ്യകാലത്തും ആത്മഹത്യ ചെയ്തിട്ടുണ്ട്. മറ്റു സർവീസ് പെൻഷൻകാരേക്കാൾ കുറഞ്ഞ പെൻഷനും ക്ഷാമബത്തയുമാണ് കെ.എസ്.ആർ.ടി.സി. പെൻഷൻകാർക്ക് ലഭിക്കുന്നത്. എല്ലാ മാസവും ഒന്നാം തീയതി ലഭിക്കേണ്ട പെൻഷൻ പുതിയ ക്രമീകരണ ങ്ങൾക്കു ശേഷവും കൃത്യമായി ലഭിക്കുന്നില്ല. ട്രാൻസ്പോർട്ട് പെൻഷൻകാർക്ക് മാത്രം പെൻഷൻ പരിഷ്കരി ക്കുകയോ ക്ഷാമാശ്വാസം തീർത്ത് നൽകുകയോ ചെയ്‌തിട്ടില്ല. കഴിഞ്ഞ 6 വർഷമായി ട്രാൻസ്പോർട്ട് പെൻഷൻകാർക്ക് മാത്രം ഓണത്തിന് ഉത്സവബത്ത നൽകുന്നില്ല . 2021 മുതൽ പെൻഷനായവർക്ക് മിനിമം പെൻഷനും പെൻഷനാനുകൂല്യങ്ങളും ലഭിക്കുന്നില്ല. എക്‌ഗ്രേഷ്യാ പെൻഷൻകാരുടെ സ്ഥിതി പരിതാപകമോ ണ്. പെൻഷൻകാരുടെ മുഴുവൻ പ്രശ്‌നങ്ങൾക്കും അടിയന്തിര പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന സെക്ര ട്ടേറിയറ്റ് മാർച്ചിന് എല്ലാവരുടേയും പിന്തുണയും സഹായ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നു.
പങ്കെടുക്കുന്നവർ:
- ശ്രീ. ഹണി ബാലചന്ദ്രൻ, ജനറൽ സെക്രട്ടറി, KSRTEA
- ശ്രീ. അജയകുമാർ, വർക്കിംഗ് പ്രസിഡന്റ്, TDF
- ശ്രീ.എസ്.അജയകുമാർ, ജനറൽ സെക്രട്ടറി, KSTES
- ശ്രീ.എം.ജി.രാഹുൽ, ജനറൽ സെക്രട്ടറി, KSTEU
തിരുവനന്തപുരം
അഡ്വ.പി.എ.മുഹമ്മദ് അഷ്റഫ്
23.08.2025
ജനറൽ സെക്രട്ടറി
ാവിലെ 10.30 ന് പാളയം സാഫല്യം കോംപ്ലക്‌സിന് സമീപം കേന്ദ്രീകരിക്കേ