Flash Story
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു
നിയമസഭാ ദിനമായ ഏപ്രില്‍ 27 (തിങ്കളാഴ്ച) രാവിലെ 10.00ന് നിയമസഭാ സമുച്ചയത്തിലെമഹാരഥന്‍മാരുടെ പ്രതിമകളില്‍ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, പുഷ്പാര്‍ച്ചന നടത്തുന്നതാണ്.
മാരാർജി അനുസ്മരണം നടത്തി
മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ
സ്ഫോടനം നടന്ന സ്ഥലം വീണ്ടും പരിശോധന, കഡാവർ നായ്ക്കളെ എത്തിച്ചു.
സ്ഫോടന സമയത്ത് വെടിക്കെട്ട് പുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക നിഗമനം
പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനം മരണം 13 ആയി

നിപ ബാധയെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചലനശേഷിയില്ലാതെ കഴിയുന്ന മംഗളൂരു മര്‍ദാല സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ ടിറ്റോ തോമസിനും കുടുംബത്തിനും സര്‍ക്കാറിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ച 17 ലക്ഷം രൂപയുടെ ചെക്ക് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ മാതാപിതാക്കള്‍ക്ക് കൈമാറി. ടിറ്റോ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ എത്തിയാണ് ധനസഹായം കൈമാറിയത്. കോഴിക്കോട് തഹസില്‍ദാര്‍ എ എം പ്രേംലാല്‍, ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി സി അന്‍വര്‍, ജെഡിടി ട്രഷറര്‍ ആരിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
2023ലാണ് ഇഖ്‌റ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നഴ്‌സായിരുന്ന ടിറ്റോ തോമസിന് അവിടെ ചികിത്സ തേടിയെത്തിയ ആളില്‍നിന്ന് വൈറസ് ബാധയേറ്റത്. പരിശോധനയില്‍ നിപ എന്‍സഫലൈറ്റിസ് സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചത് മുതല്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ് 26കാരന്‍
. കൂട്ടിന് പിതാവ് ടി സി തോമസും മാതാവ് ഏലിയാമ്മയുമുണ്ട്.

Back To Top
onwin