Flash Story
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു
നിയമസഭാ ദിനമായ ഏപ്രില്‍ 27 (തിങ്കളാഴ്ച) രാവിലെ 10.00ന് നിയമസഭാ സമുച്ചയത്തിലെമഹാരഥന്‍മാരുടെ പ്രതിമകളില്‍ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, പുഷ്പാര്‍ച്ചന നടത്തുന്നതാണ്.
മാരാർജി അനുസ്മരണം നടത്തി
മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ
സ്ഫോടനം നടന്ന സ്ഥലം വീണ്ടും പരിശോധന, കഡാവർ നായ്ക്കളെ എത്തിച്ചു.
സ്ഫോടന സമയത്ത് വെടിക്കെട്ട് പുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക നിഗമനം
പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനം മരണം 13 ആയി

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്. രാവിലെ 10 മണിക്ക് ഇന്ദിരാഭവനിൽ ആണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണുക. ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാകും എന്നാണ് സൂചന. ഹൈഡ്രജൻ ബോംബ് പക്കൽ ഉണ്ടെന്നും അത് ഉടനെ പൊട്ടിക്കുമെന്നും രാഹുൽഗാന്ധി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും കർണാടക മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രാഹുൽഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ രാഹുലിന്റെ ആരോപണങ്ങളെ തള്ളി ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തിയിരുന്നു.

വോട്ട് അധികാർ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു രാഹുൽ ഗാന്ധി വരാനിരിക്കുന്ന ഹൈഡ്രജൻ ബോബിനെക്കുറിച്ച് പറഞ്ഞത്. ‘ആറ്റം ബോംബെന്നു കേട്ടിട്ടുണ്ടോ. അതിനേക്കാൾ വലുത് എന്താണ്? ആറ്റം ബോംബിനേക്കാൾ വലുത് ഹൈഡ്രജൻ ബോംബാണ്. നേരത്തെ വാർത്താ സമ്മേളനത്തിൽ നമ്മൾ ആറ്റംബോംബ് കാണിച്ചു. ബിജെപി നോക്കിയിരുന്നോളൂ, ഹൈഡ്രജൻ ബോംബ് വരുന്നുണ്ട്. വോട്ടുകൊള്ള രാജ്യം മുഴുവൻ അറിയാൻ പോകുകയാണ്’ ബോംബ് പൊട്ടിയാൽ മോദിക്ക് മുഖം പുറത്ത് കാണിക്കാൻ കഴിയില്ലെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞിരുന്നത്.

Back To Top
onwin