
സ്വതന്ത്ര അധികാരത്തോട് കൂടി പതിച്ച് നൽകുന്ന ഭൂമി ഉപയോഗിക്കാനുള്ള ഉദ്ദേശശുദ്ധി യോടെ നിർമ്മിക്കപ്പെട്ട 1960ലെ പട്ടയ നിയമത്തിലെ ചട്ടങ്ങളിൽ അന്നത്തെ സാമൂഹ്യ ആവശ്യമെന്ന നിലയിൽ വീടിനും കൃഷിയും വേണ്ടി എന്ന് എഴുതിയെങ്കിലും മറ്റൊന്നും നിർമ്മിക്കാൻ പാടില്ല എന്ന് ഒരു സ്ഥലത്തും വിവക്ഷയില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ നിയമത്തിന്റെ ആമുഖത്തിൽ തന്നെ അവ എഴുതിച്ചേർക്കുമായിരുന്നു. കേരളത്തിൻ്റെ സാമൂഹ്യ പുരോഗതിക്ക് വലിയ തടസ്സം സൃഷ്ടിക്കാൻ പോകുന്ന സങ്കീർണ്ണതകൾ നിറഞ്ഞതും വ്യവഹാരങ്ങൾ ക്ഷണിച്ചുവരുന്നതും ജനങ്ങളുടെ മേൽ സാമ്പത്തിക ബാധ്യതകൾ അടിച്ചേൽപ്പിക്കുന്നതുമായ ഈ ചട്ടങ്ങൾ പിൻവലിച്ച് ജനങ്ങളും കോടതിയും ആവശ്യപ്പെട്ടിരുന്നത് പോലെ 1964 ലെ ചട്ടം 4 ഉൾപ്പടെ 12 വിവിധ ചട്ടങ്ങളിൽ വീടിനും കൃഷിയ്ക്കും എന്നു പറയുന്ന ഭാഗത്ത് മറ്റ് ആവശ്യങ്ങൾക്കും എന്ന് ചേർത്ത് പുതിയ ചട്ടം രൂപീകരിച്ച് പ്രശ്നം പരിഹരിക്കാൻ തയ്യാറാകണമെന്ന് സർക്കാരിനോട് കേരള വ്യാപാരി വ്യവസായി ഏകോപന ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഇടുക്കി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ വിവിധ കാർഷിക,മത, സമുദായിക സംഘടനകളുടെ സഹകരണത്തോടെ വിശദീകരണ യോഗങ്ങൾ ചേർന്നു.യോഗങ്ങളിൽ ശ്രീ. കെ. ആർ. വിനോദ്, ശ്രീ. പി. എം. ബേബി, ശ്രീ. സിബി കൊല്ലംകുടി, ശ്രീ. ഡയസ് ജോസ്, ശ്രീ. സാജൻ ജോർജ് എന്നിവർ പങ്കെടുത്തു.തുടർന്ന് സെപ്റ്റംബർ 15 ന് (നിയമ സഭ ചേർന്ന ദിവസം) തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുമ്പിൽ രാവിലെ 11 മണിക്ക് അർദ്ധ ദിന സത്യാഗ്രഹ സമരം നടത്തി .ഈ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ. രാജു അപ്സര ഉദ്ഘാടനം ചെയ്തു. യോ ഗ ത്തിൽ വിവിധ കർഷക, മത, സമുദായിക, വ്യാപാരി നേതാക്കൾ പ്രസംഗിച്ചു.