Flash Story
നാലു നഗരങ്ങൾ കേന്ദ്രീകരിച്ച് ഉന്നത വിദ്യാഭ്യാസ ഹബ്ബുകൾ സ്ഥാപിക്കാനാകും: മന്ത്രി ആർ. ബിന്ദു
യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം : ആദ്യത്തെ കു ഞ്ഞ് പെണ്ണായി എന്നതാണ് ആരോപണം,
പുത്തൻ പ്രതീക്ഷയും അവസരവുംനൽകി ശിശുക്ഷേമ സമിതിയുടെതളിര് – വർണ്ണോത്സവത്തിന് തുടക്കം
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :

അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം ഏറ്റെടുക്കാനുള്ള യുഎസ് നീക്കത്തെ എതിർത്ത് ഇന്ത്യ
മോസ്കോ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നീക്കത്തെ എതിർത്ത് ഇന്ത്യ രംഗത്ത്. അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി അടുത്തിടെ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

മോസ്‌കോ ഫോർമാറ്റ് കൺസൾട്ടേഷനിൽ പങ്കെടുക്കവേയാണ് ബഗ്രാമിൻ്റെ പേര് പരമാർശിക്കാതെ ഇന്ത്യയുടെ പ്രതികരണം. അഫ്ഗാനിസ്ഥാനിലും അയൽ സംസ്ഥാനങ്ങളിലും തങ്ങളുടെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ വിന്യസിക്കാനുള്ള രാജ്യങ്ങളുടെ ശ്രമങ്ങൾ അസ്വീകാര്യമാണ്. ഇത് രാജ്യങ്ങളുടെ സ്ഥിരതയെയും സമാധാനത്തെയും ബാധിക്കുന്നു- യോഗത്തിൽ പങ്കെടുത്ത രാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

മോസ്‌കോ ഫോർമാറ്റ് കൺസൾട്ടേഷനുകളുടെ ഏഴാമത് യോഗത്തിൽ ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാൻ, ഇറാൻ, കസാക്കിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ, പാകിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളും പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളും അമേരിക്കയുടെ നീക്കത്തെ എതിർത്തു.

സെപ്റ്റംബർ 18 ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി ചേർന്നുള്ള പത്രസമ്മേളനത്തിലാണ് ബഗ്രാം വ്യോമതാവളം തിരികെ നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്. പിന്നീട് അഫ്ഗാനിസ്ഥാൻ ബഗ്രാം വ്യോമതാവളം അമേരിക്കൻ ഐക്യനാടുകൾക്ക് തിരികെ നൽകിയില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നൽകി. എന്നാൽ വ്യോമതാവളം വിട്ടുനൽകില്ലെന്ന് നിലപാടിലാണ് അഫ്ഗാൻ ഭരിക്കുന്ന താലിബാൻ ഭരണകൂടം.

Back To Top