
എസ്.എൻ.ഡി.പി. യോഗം ശാഖാ നേതൃത്വസംഗമം 2005 ഒക്ടോബർ 11 രാവിലെ 9ന്, അൽസാജ് കൺവെൻഷൻ സെൻ്റർ, കഴക്കൂട്ടം (ചെമ്പഴന്തി, കോവളം, പി.കെ.എസ്.എസ്,ഡോ. പൽപ്പു യൂണിയനുകളുടെ ആഭിമുഖ്യത്തിൽ)
തിരുവനന്തപുരം : എസ്.എൻ.ഡി.പി. യോഗത്തിൻ്റെ പ്രവർത്തനങ്ങൾ കാലോചിതമായി. പരിഷ്ക്കരിച്ചു കാലഘട്ടത്തിനനുസൃതമായി ശക്തമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കൂടുതൽ ശക്തിപ്പെ ടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം പട്ടണത്തിലെ ചെമ്പഴന്തി, കോവളം, പി.കെ.എസ്.എസ്. ഡോ. പൽപ്പു എന്നീ നാലു യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ 2025 ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 9 മുതൽ കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെൻ്ററിൽ വച്ച് ശാഖാ നേതൃത്വസംഗമം സംഘടിപ്പിക്കുന്നു.
രാവിലെ 9ന് രജിസ്ട്രേഷൻ, 9.40ന് ഗുരുസ്‌മരണ, ഭദ്രദീപം തെളിയിക്കൽ, 10ന് ആനുകാലിക രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങൾ ആസ്‌പദമാക്കിയും കഴിഞ്ഞ 30 വർഷം യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻറെ ശക്തമായ നേതൃത്വത്തിൽ, യോഗവും, എസ്.എൻ ട്രസ്റ്റും, വിദ്യാഭ്യാസം, സാമൂഹ്യം തുടങ്ങിയ മേഖലകളിൽ സംഘടനാപരമായി കൈവരിച്ച നേട്ടങ്ങളെപ്പറ്റിയും വിവരിക്കുന്ന 40 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പ്രസൻ്റേഷൻ നടക്കും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ സന്ദേശവും യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ വിശദീകരണവും നടത്തും.
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേതൃത്വസംഗമം ഉദ്ഘാടനം നിർവ്വഹിക്കും. പന്തളം യൂണിയൻ പ്രസിഡൻ്റും പ്രോഗ്രാം കോർഡിനേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി, പി.കെ.എസ്. എസ്. യൂണിയൻ പ്രസിഡൻ്റ് ഡി. പ്രേംരാജ്, ചെമ്പഴന്തി യൂണിയൻ പ്രസിഡൻ്റ് മഞ്ഞമല സുഭാഷ്, ഡോ പൽപ്പു യൂണിയൻ പ്രസിഡൻ്റ് ഉപേന്ദ്രൻ. പി, കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ, ഡോ. പൽപ്പു സ്‌മാരക യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ, പി.കെ.എസ്.എസ്. യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. യോഗ ത്തിൽ ചെമ്പഴന്തി യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട് സ്വാഗതവും കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ. സുരേഷ് നന്ദിയും പറയും. തുടർന്ന് സ്നേഹവിരുന്ന് നടക്കും.
4 യൂണിയനുകളിൽ നിന്നും ശാഖാഭാരവാഹികൾ പോഷകസംഘടനാ ഭാരവാഹികൾ മൈക്രോ, കുടുംബയൂണിറ്റ് ഭാരവാഹികൾ അടക്കം മൂവായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.
നേത്യത്വസംഗമത്തിൻ്റെ പ്രചരണാർത്ഥം പട്ടണത്തിൽ ആകെ 3500 ഓളം പീതവർണ്ണകൊടി കളും ഓരോ ശാഖയിലും ഫ്‌ളെക്‌സ് ബോർഡുകൾ ഉൾപ്പെടെ 400 ഫ്‌ളെക്‌സുകൾ പത്തോളം ആർച്ചു കളും, കമാനങ്ങളും, യോഗനേതാക്കളെ വരവേൽക്കുവാൻ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ശാഖയിലും പ്രവർത്തക സംഗമങ്ങൾ, മേഖലാ സംഗമങ്ങളും പരിപാടിയുടെ വിജയത്തിനായി സംഘടിപ്പിച്ചിരുന്നു.
പത്രസമ്മേളനത്തിൽ പ്രോഗ്രാം കോർഡിനേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി, പി.കെ.എസ്.എസ്. യൂണിയൻ പ്രസിഡൻ്റ് ഡി. പ്രേംരാജ്, ചെമ്പഴന്തി യൂണിയൻ പ്രസിഡൻ്റ് മഞ്ഞമല സുഭാഷ്, ഡോ. പൽപ്പു യൂണിയൻ പ്രസിഡൻ്റ് ഉപേന്ദ്രൻ. പി, കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ, ഡോ. പൽപ്പു സ്‌മാരക യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ, പി.കെ.എസ്.എസ്. യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, ചെമ്പഴന്തി യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.