Flash Story
ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി
45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ MLA
വിക്രം 1′ റോക്കറ്റ് ദൗത്യം, മലയാളി സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജ് പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവ്
കർക്കിടക വാവുബലി ഒരുക്കങ്ങൾ വിലയിരുത്തി രാജീവ്‌ ചന്ദ്രേശേഖർ എംഎൽഎ.
LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ;
72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി: പുന്നമടയിലെ ആവേശപ്പോരിന് 71 വള്ളങ്ങള്‍
കെ എം ബഷീറിന്റെ കൊലപാതകം : കോടതിയിൽ സാക്ഷികളുടെ നിർണ്ണായക മൊഴി
കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമിക്കുകയും അതിദാരുണമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രകടമായ സുരക്ഷാപാളിച്ചകൾക്കെതിരെ കെജിഎംഒഎ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഉടനീളം സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരും ഇതര ജീവനക്കാരും ഒരുമിച്ച് പ്രതിഷേധ യോഗങ്ങൾ നടത്തി.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൂടിയ പ്രത്യേക പ്രതിഷേധ ധർണ്ണ കെജിഎംഓഎ സംസ്ഥാന പ്രസിഡൻറ് ഡോക്ടർ സുനിൽ പി കെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മാനേജിംഗ് എഡിറ്റർ ഡോക്ടർ ബിജോയ് സി പി പ്രസിഡണ്ട്സ് നോമിനി ഡോക്ടർ ജി എസ് വിജയകൃഷ്ണൻ, ജില്ലാ പ്രസിഡണ്ട് ഡോക്ടർ എൻ സുനിത, ജില്ലാ സെക്രട്ടറി ഡോക്ടർ ബിന്ദുധരൻ, മീഡിയ സെൽ ചെയർപേഴ്സൺ ഡോക്ടർ പത്മപ്രസാദ്, സംസ്ഥാന സമിതി അംഗം ഡോക്ടർ അരുൺ ഏ ജോൺ, എന്നിവരും ഐഡിഎ സംസ്ഥാന പ്രസിഡന്റ് Dr. വേണുഗോപാൽ, കെ ജി എൻ ഓ എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹമീദ്, , എൻ ജി ഒ ഏരിയ സെക്രട്ടറി റഹീം കുട്ടി തുടങ്ങിയ മറ്റു സർവീസ് സംഘടന ഭാരവാഹികളും ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സർക്കാർ ആശുപത്രികളിൽ മതിയായ സുരക്ഷാസംവിധാനം ഉറപ്പാക്കിയില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.

Back To Top
onwin