
KASNTSA കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ അനധ്യാപകരോടുള്ള നീതി നിഷേധത്തിനെതിരെ നിയമസഭ മാർച്ച് ഒക്ടോബർ 9- ആം തീയതി നടത്താൻ തീരുമാനിച്ചു.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അനധ്യാപക ജീവനക്കാരുടെ സംഘടനകളും ആയി യാതൊരു വിധത്തിലുള്ള ചർച്ചകളും നടത്തുവാൻ തയ്യാറായിട്ടില്ല. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിൽ വന്ന സർക്കാർ ഭരണം ലഭിച്ചപ്പോൾ നയത്തിൽ നിന്നും പിന്നോട്ട് മാറുകയാണ്.
ജീവനക്കാരുടെ പ്രശ്നങ്ങൾ പഠിക്കാതെയും പരിഹരിക്കാതെയും മുന്നോട്ട് പോവുകയാണ് സർക്കാർ എന്നും ആവശ്യമായ ഇടപെടലുകൾ വേണമെന്നും കേരള സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കുറ്റപ്പെടുത്തുന്നു.