Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി ഇരുനൂറ്റിഅൻപതോളം ആരോഗ്യവിദഗ്ദൻ തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും

തിരുവനന്തപുരം, ഒക്ടോബർ 10. 2023. മെറ്റേണൽ ഫീറ്റൽ മെഡിസിൻ വിദ്യരുടെ അന്താരാഷ്ട്ര സമ്മേളനാമായ ഹീറ്റോമാറ്റ് 2025 ഒക്ടോബർ 11, 12 തീയതികളിൽ തിരുവനന്തപുരം ഓ ബൈ താമരയിൽ നടക്കും ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് രബ്സ്റ്റട്രിഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സുമായി സഹകരിച്ച് തിരുവനന്തപുരം കിംസ്‌ഹെൽത്തിലെ മെറ്റേണൽ ആൻഡ് ഫീറ്റൽ മെഡിസിൻ വിഭാഗവും ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗവും സംയുക്തമായാണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത് മാത്യ ശിശു ആരോഗ്യരംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ചും ഹൈ-റിസ്‌ക് ഗർഭധാരണ കേസുകളിൽ മൾട്ടി ഡിസിപ്ലിനറി പരിചരണത്തിന്റെ പങ്കും വിദഗ്ദ്ധർ ചർച്ച ചെയ്യും

ബ്രിഡ്മിങ് ബിഗിനിംങ്സ് ആൻഡ് ബിയോൻഡ്’ എന്ന പ്രമേയത്തിൽ നടക്കുന്ന ഈ സമ്മേളനം, ഗർഭധാരണത്തിന് മുൻപുള്ള ആസൂത്രണം, ഗർഭകാല പരിചരണം, പ്രസവാനന്തരമുള്ള അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം തുടങ്ങി സമഗ്ര ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രണ്ട ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ മെറ്റേണൽ ഫീറ്റൽ മെഡിസിൻ രംഗത്തെ സമകാലിക വെല്ലുവിളികളെക്കുറിച്ചും നൂതന കണ്ടുപിടിത്തങ്ങളെക്കുറിച്ചുമുള്ള അൻപതോളം വിദഗ്ദ്ധ സെഷനുകൾ അരങ്ങേറും.

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള ലിവർപൂൾ ഹോസ്പിറ്റ്ലിലെ


മാറ്റേർണൽ ഫീറ്റൽ മെഡിസിൻ കൺജോയിന്റ് പൊഫസറായ ഡോ ജോൺ സ്മോളെനിയേക് ചെന്നൈ മെഡിസ്‌കാൻ ഡയറക്ടറും ഇന്ത്യയിലേ പ്രശസ്ത ഫീറ്റൽ മെഡിസിൻ വിദഗ്ദനുമായ ഡോ സുരേഷി എസ് ഉൾപ്പെടെയുള്ളവർ തങ്ങളുടെ ക്ലിനിക്കൽ അനുഭവങ്ങൾ പങ്കുവയിക്കും

രാജ്യത്തിനകത്ത് നിന്നും വിദേശത്തു നിന്നുമുള്ള പ്രമുഖ ആരോഗ്യവിദഗ്ദ്ധരെ ഒരുമിപ്പിച്ച് പെരിനാറ്റോളജി ഫീറ്റൽ മെഡിസിൻ രംഗത്തെ ഏറ്റവും പുതിയ അറിവുകൾ പങ്കുവെക്കുന്ന ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിൽ കിംസ്ഹെൽത്തിന് അഭിമാനമുണ്ടെന്ന് കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംൾ ഡയറക്ടറുമായ ഡോ എം.ഐ. സഹദുള്ള പറഞ്ഞു.

കൂടാതെ സമ്മേളനത്തിന്റെ ഭാഗമായി, കേരളത്തിലെ സ്വകാര്യ മേഖലയിലെ മാനസികാരോഗ്യ ക്ലിനിക്കും ഉദ്ഘാടനം ചെയ്യും. ഗർഭിണികളായ അമ്മമാരുടെ മാനസികാരോഗ്യം മുൻനിർത്തി അവരുടെ വൈകാരിക ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനായാണ് കിംസ് ഹെൽത്തിൽ ക്ലിനിക്ക് സജ്ജീകരിച്ചിരിക്കുന്നത്.

കേരളത്തിൽ ശിശുമരണ നിരക്ക് 1,000 ജനനങ്ങളിൽ 5 ആയി കുറയ്ക്കുവാൻ സാധിച്ചിട്ടുണ്ട്. ഇത് വികസിത രാജ്യങ്ങൾക്കു തുല്യമാണ് ‘ഫീറ്റോമാറ്റ് 2025 ന്റെ ഓർഗനൈസിംഗ് സെക്രട്ടറിയും, കിംസ്‌ഹെൽത്തിലെ ഹൈ-റിസ്‌ക് പ്രെഗ്നൻസി ആൻഡ് പെരിനാറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റു‌മായ ഡോ വിദ്യാലക്ഷ്മി ആർ. അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ മികച്ച പെരിനാറ്റൽ കെയർ ആണ് ഈ നേട്ടത്തിന് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു

Back To Top