Flash Story
നഗരത്തിൽ മാലിന്യ സംസ്‌കരണ പ്ലാൻ്റുകൾ സ്ഥാപിക്കും : മന്ത്രി കെ. മുരളിധരൻ
ഓൺലൈൻ മാധ്യമ പ്രവർത്തകരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം.; ജെ.എം.എ (JMA) മുഖ്യമന്ത്രിക്ക് നിവേദനം നൽകി
വകുപ്പ് വിഭജനത്തിൽ വിജ്ഞാപനമായി; സണ്ണി ജോസഫിന് വൈദ്യുതി, മുരളീധരന് ആരോഗ്യവും
സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു
മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം.21-05-2026
ഭൂരിപക്ഷം 8308, ഔദ്യോഗിക കാറിന്റെ നമ്പരും 8308! മന്ത്രി ഒ.ജെ. ജനീഷിനെ ഞെട്ടിച്ച് ആയാദൃശ്ചികത
മന്ത്രി സി പി ജോണിന് സ്വീകരണം
മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭസത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു:
സ്ത്രീകൾക്ക് കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര : ജൂൺ 15 മുതൽ


കൊച്ചി: കേരളത്തില്‍ മകളുടെ തുടര്‍ചികിത്സയ്‌ക്കെത്തിയ മുന്‍ കെനിയന്‍ പ്രധാനമന്തി റെയില ഒഡിങ്ക അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കൂത്താട്ടുകുളം ശ്രീധരീയത്തില്‍ കഴിഞ്ഞ ദിവസം മകളോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം.

2019ലാണ് ആദ്യമായി റെയില ഒഡിങ്ക കേരളത്തിലെത്തുന്നത്. മകള്‍ റോസ്‌മേരി ഒഡിങ്കയുടെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു കേരളത്തിലെത്തിയത്. 2017ല്‍ ഒരു രോഗത്തെ തുടര്‍ന്ന് റോസ്‌മേരിക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ചികിത്സ നടത്തിയെങ്കിലും കാഴ്ച ശക്തി തിരിച്ച് കിട്ടിയില്ല.

ഒടുവില്‍ ശ്രീധരീയത്തിലെ ആയുര്‍വേദ ചികിത്സയെക്കുറിച്ച് അറിഞ്ഞ് 2019ല്‍ ഇവിടെയെത്തി ചികിത്സ തേടുകയായിരുന്നു. ഒരു മാസം ഇവിടെ നിന്നുള്ള ചികിത്സയില്‍ കാഴ്ച തിരിച്ച് കിട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കീ ബാത്തില്‍ ഈ സംഭവം വിവരിച്ചിരുന്നു. പിന്നീട് 2019ല്‍ തുടര്‍ ചികിത്സയ്ക്ക് വേണ്ടിയും റെയില ഒഡിങ്കയും മകളും കൂത്താട്ടുകുളത്തെത്തിയിരുന്നു.

Back To Top
onwin