Flash Story
ദിശ – ഹയർ സ്റ്റഡീസ് എക്സ്പോ
വീരചരമം പ്രാപിച്ച പോലീസുദ്യോഗസ്ഥര്‍ക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും
ചക്രവാതചുഴി ; അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദ സാധ്യത,
ഹിജാബ് വിവാദത്തില്‍ കോണ്‍ഗ്രസിനും, ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കന്തപുരം വിഭാഗം നേതാവ്
RSS തിട്ടൂരത്തിന് വഴങ്ങരുത്,നയം ബലികഴിപ്പിച്ച് ഒപ്പുവെക്കരുത്; പിഎം ശ്രീ പദ്ധതിയിൽ വിയോജിപ്പുമായി സിപിഐ
മത്സ്യബന്ധനം ആധുനിക രീതികളിലേക്ക് മാറണം: മന്ത്രി സജി ചെറിയാൻ :
രാഷ്‌ട്രപതി നാലുദിവസം കേരളത്തിൽ
ഹിജാബ് വിവാദം; പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു

    പരമ്പരാഗത രീതികളിൽ നിന്ന് ആധുനിക മത്സ്യബന്ധനത്തിലേക്ക് മാറണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഞാറക്കൽ മത്സ്യ ഗ്രാമം പൊതു മാർക്കറ്റിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

    ആവശ്യമായ ബോട്ടുകൾ നിർമ്മിച്ച് ആഴക്കടൽ മത്സ്യബന്ധനം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ വേണം.പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി മീൻ എവിടെയുണ്ടെന്ന് കൃത്യമായി കണ്ടെത്തി മത്സ്യബന്ധനത്തിന് ഇറങ്ങാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

    മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് സൗജന്യമായി ഇഷ്ടമുള്ളത്ര പഠിക്കാനുള്ള അവസരം സർക്കാർ ഒരുക്കുന്നുണ്ട് . ഫിഷറീസ് വകുപ്പിൻ്റെ 10 ടെക്നിക്കൽ സ്കൂളുകൾ കേരളത്തിലെ ഏറ്റവും മികച്ച പരിശീലന കേന്ദ്രങ്ങളാണ്. പ്രത്യേക പരിശീലനം നൽകിയത് വഴി കഴിഞ്ഞ വർഷം മാത്രം മത്സ്യബന്ധന മേഖലയിൽ നിന്നുള്ള 26 കുട്ടികൾക്കാണ് എം.ബി.ബി.എസി.ന് അഡ്മിഷൻ ലഭിച്ചത്. മൂന്നു കുട്ടികൾ ഇതിനോടകം യൂറോപ്പ്യൻ രാജ്യങ്ങളിൽ പഠിക്കുകയാണ്.

    മത്സ്യമേഖലയിൽ വ്യാപകമായി തൊഴിൽ നൽകുന്നതിനായി തൊഴിൽ തീരം പദ്ധതി നടപ്പാക്കി. ഇതിനായി യൂറോപ്പ്യൻ രാജ്യങ്ങളെ സമീപിച്ചു. 19 രാജ്യങ്ങളിൽ നിന്നുള്ള അംബാസിഡർമാരായിരുന്നു കോവളത്ത് നടത്തിയ കോൺക്ലേവിൽ പങ്കെടുത്തത്. ഇവിടെ നിന്നു മാത്രം 7300 കോടി രൂപയുടെ നിക്ഷേപം ലഭിച്ചിട്ടുണ്ട്. 2 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് സമർപ്പിച്ചിട്ടുള്ളത്. ഇവ നടപ്പാക്കാൻ കഴിഞ്ഞാൽ മത്സ്യ തൊഴിലാളി മേഖലയിലെ തൊഴിൽ സാധ്യതകൾ അസാമാന്യമായി വർധിക്കും.

    പുനർഗേഹം പദ്ധതിയുടെ ഭാഗമായി ഫ്ലാറ്റുകളും വീടുകളുമായി 8300 ഭവനങ്ങളാണ് നിർമ്മിച്ചത്. 1200 ഫ്ലാറ്റുകളുടെ പണി നടന്നു കൊണ്ടിരിക്കുകയാണ്. ഇത് മൂന്നു മാസത്തിനകം പൂർത്തിയാക്കും. ഭവന നിർമ്മാണത്തിനായി നബാഡുമായി സഹകരിച്ച് 4000 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. കേരളത്തിലെ 27 ഹാർബറുകളും നവീകരിക്കുകയാണ്. 67 മാർക്കറ്റുകളും 57 സ്കൂളുകളും നിർമ്മിച്ചതായും മന്ത്രി വ്യക്തമാക്കി.

    കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയായ ക്ലൈമറ്റ് റെസിലിയൻ്റ് കോസ്റ്റൽ ഫിഷർമെൻ്റ് വില്ലേജ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഞാറക്കൽ മത്സ്യഗ്രാമം പൊതു മാർക്കറ്റ് നിർമ്മിക്കുന്നത്. സംസ്ഥാനത്തെ ആറ് തീരദേശ ഗ്രാമപഞ്ചായത്തുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം വൈപ്പിൻ മണ്ഡലത്തിലാണ്.

    ഞാറക്കൽ ഐലൻഡ് ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷനായി. ഹൈബി ഈഡൻ എം.പി വിശിഷ്ടാതിഥിയായി. ഞാറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, വൈസ് പ്രസിഡൻ്റ് ബാലാമണി ഗിരീഷ്, സ്ഥിരം സമിതി അധ്യക്ഷരായ ചെറിയാൻ വാളൂരാൻ, രാജി ജിഘോഷ് കുമാർ, പി.പി. ഗാന്ധി, പഞ്ചായത്ത് അംഗം ആശ പൗലോസ്, ഫിഷറീസ് വകുപ്പ് അഡീഷണൽ ഡയറക്‌ടർ സ്‌മിത ആർ. നായർ, മധ്യമേഖല ജോയിന്റ് ഡയറക്‌ടർ ആശ അഗസ്റ്റിൻ, കെ.എസ്.സി.എ.ഡി.സി റീജിയണൽ മാനേജർ കെ.ബി. രമേഷ്, ഞാറക്കൽ – നായരമ്പലം മത്സ്യതൊഴിലാളി വികസനക്ഷേമ സഹകരണ സംഘം പ്രസിഡൻ്റ് പി.ജി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

    Back To Top