Flash Story
TOLIC പുരസ്കാര നിറവിൽ HLL ലൈഫ്‌കെയർ ലിമിറ്റഡ്
ശിവഗിരി സർവ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭവമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമി :
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു

ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിച്ചത് ബമ്പര്‍ സമ്മാനമാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കുറ്റ്യാടി ഗ്രാമപഞ്ചായത്തില്‍ വിവിധ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമ്പൂര്‍ണ ഭവന പഞ്ചായത്ത് പ്രഖ്യാപനം, വയോജന നയരേഖ പ്രഖ്യാപനം, പുതുക്കിയ ജൈവവൈവിധ്യ രജിസ്റ്റര്‍ പ്രകാശനം, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആദരം എന്നിവയാണ് ചടങ്ങില്‍ നടന്നത്. ദേശീയ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണ മെഡല്‍ നേടിയ സി വി അനുരാഗ്, സംസഥാന ചെസ് ചാമ്പ്യന്‍ഷിപ്പ് ജേതാവ് അന്‍വിത ആര്‍ പ്രവീണ്‍ എന്നിവര്‍ക്ക് മന്ത്രി ഉപഹാരം കൈമാറി.

കുറ്റ്യാടി മെഹ്ഫില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലീബ സുനില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ, സെക്രട്ടറി കെ സിന്ധു, വൈസ് പ്രസിഡന്റ് ടി കെ മോഹന്‍ദാസ്, സ്ഥിരംസമിതി അധ്യക്ഷരായ പി പി ചന്ദ്രന്‍ മാസ്റ്റര്‍, സബിന മോഹന്‍, കെ പി ശോഭ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ കെ ഷമീന, കെ കൈരളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ സി മജീദ്, ഹാഷിം നമ്പാട്ടില്‍, സി കെ സുമിത്ര, കെ നിഷ, ടി കെ കുട്ട്യാലി, ജുഗുനു തെക്കയില്‍, കരീം മേപ്പള്ളിപൊയില്‍, എ ടി ഗീത, ആസൂത്രണ സമിതി അംഗം പി കെ ബാബു മാസ്റ്റര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ സി ബിന്ദു, ജൈവ വൈവിധ്യ കോഓഡിനേറ്റര്‍ മഞ്ജു, മണലില്‍ മോഹനന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

Back To Top
onwin