Flash Story
അയ്യപ്പൻമാർ മലകയറുമ്പോൾ പാലിക്കേണ്ടനിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
വേവ്സ് ബസാർ വഴി യഥാർഥ ഉള്ളടക്ക സൃഷ്ടികൾ കണ്ടെത്താൻ പങ്കാളികളായി എൻ.എഫ്.ഡി.സിയും സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്സ് ഇന്ത്യയും
ജടായു ശില്പത്തിന് ആദരവുമായി തപാൽ വകുപ്പ് : പ്രത്യേക കവർ പ്രകാശനം ചെയ്തു
പ്രമുഖ സംഗീതഞ്ജനും സംഗീതസംവിധായകനും മതമൈത്രി സംഗീതഞ്‌ജനുമായ ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ 997മത് മതമൈ ത്രി സംഗീത സദസ്
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ‘സ്വാമി പ്രസാദം’ ബുക്കിംഗ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചു
ഗ്ലോബൽ ബി2ബി തിരുവനന്തപുരം ചാപ്റ്ററിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് ദിനാഘോഷം സംഘടിപ്പിച്ചു; പി.കെ. കുമാറിനെ ആദരിച്ചു
ചാലക്കയം പമ്പ റോഡിന്റെ വേഗത്തിലുള്ള നവീകരണം വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവെന്ന്മ ന്ത്രി കെ മുരളീധരൻ
ഇന്ത്യ-ശ്രീലങ്ക എൻ.സി.സി സൈക്ലിംഗ് പര്യവേക്ഷണം ‘മൈത്രി സേതു യാത്ര’ തുടങ്ങി
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു

പത്തനംതിട്ട നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. നാട്ടുകാര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. 6.12 കോടി രൂപയോളം ചെലവഴിച്ചാണ് സ്‌പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. ആശുപത്രിയുടെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ 4ന് 12 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സര്‍ക്കാരിന്റെ കരുതലയാണ് നിലയ്ക്കലില്‍ ശബരിമല ബേസ് ക്യാമ്പ് ആശുപത്രി കെട്ടിടം ഒരുങ്ങുന്നത്. 10700 ചതുരശ്ര വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ റിസപ്ഷന്‍, പോലീസ് ഹെല്‍പ്പ് ഡെസ്‌ക്, 3 ഒപി മുറികള്‍, അത്യാഹിത വിഭാഗം, നഴ്‌സസ് സ്റ്റേഷന്‍, ഇസിജി റൂം, ഐ.സി.യു, ഫാര്‍മസി, സ്റ്റോര്‍ ഡ്രസിങ് റൂം, പ്ലാസ്റ്റര്‍ റൂം, ലാബ്, സാമ്പിള്‍ കളക്ഷന്‍ ഏരിയ, ഇ-ഹെല്‍ത്ത് റൂം, ഇലക്ട്രിക്കല്‍ പാനല്‍ റൂം, ലിഫ്റ്റ് റൂം, ടോയ്‌ലറ്റ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒന്നാം നിലയില്‍ എക്‌സ്-റേ റൂം, ഓഫീസ് റൂം, ഡോക്ടേഴ്‌സ് റൂം, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, സ്‌ക്രബ്ബ്, ഓട്ടോക്ലവ്, ഡ്രസ്സിംഗ് റൂം, സ്റ്റോര്‍ റൂം എന്നിവയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിലയ്ക്കല്‍ ക്ഷേത്രത്തിന് മുന്‍വശത്തായുള്ള നടപ്പന്തലില്‍ നടത്തുന്ന ചടങ്ങില്‍ റാന്നി എം.എല്‍.എ. പ്രമോദ് നാരായണ്‍ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

Back To Top
onwin