Flash Story
ഇത്തവണ ഐഎഫ്എഫ്കെയ്ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
EPFO-യുടെ 74-ാമത് സ്ഥാപകദിനാഘോഷം നാളെ ന്യൂഡൽഹിയിൽ നടക്കും
സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ
ബി.എസ്.എൻ.എൽ./ടെലികോം പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കൽ ക്യാമ്പ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റ വിചാരണ മാറ്റിയേക്കും.
പി.എസ്.സി ക്രമക്കേടുകളിൽ യുവജനങ്ങൾക്ക് നീതി ഉറപ്പാക്കണം: രാജീവ് ചന്ദ്രശേഖർ
മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പാരാ ഗെയിംസ് മെഡല്‍ ജേതാവ് ആല്‍ഫിയ ജയിംസ്
എസ് കെ പൊറ്റക്കാട് എഴുതിയ “സമ്മാനം” എന്ന ചെറുകഥ “മാലിനി” എന്ന പേരിൽ ചലച്ചിത്രമാകുന്നു.
ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ വേതന വർധന ഉറപ്പാക്കും, തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാൻ കർശന നടപടി: മന്ത്രി ബിന്ദു കൃഷ്ണ


തിരുവനന്തപുരം : പൊതുജനത്തിന് കുറഞ്ഞ നിരക്കിൽ സുരക്ഷിതയാത്ര ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിൻ്റെ ഓൺലൈൻ ഓട്ടോ/ ടാക്‌സി പ്ലാറ്റ്ഫോമായ കേരള സവാരി 2.0 പൂർണ്ണ അർഥത്തിൽ പ്രവർത്തനം ആരംഭിക്കുന്നതായി പൊതുവിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് കേരള സവാരി പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുന്നത്.

ഡിസംബറോടെ കേരള സവാരി ഒരു മൾട്ടി മോഡൽ ഗതാഗത സംവിധാന ആപ്പ് ആയി മാറും. മെട്രോ, വാട്ടർ മെട്രോ, മെട്രോ ഫീഡർ ബസുകൾ, ഓട്ടോകൾ, കാബുകൾ എന്നിവയെ ഏകോപിപ്പിക്കുന്ന സംവിധാനം രാജ്യത്തിന് തന്നെ മാതൃകയാകുമെന്നും മന്ത്രി പറ‍ഞ്ഞു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ പൂർണ്ണമായ പ്രവർത്തനത്തിന് ശേഷം ഉടൻ തന്നെ മറ്റ് ജില്ലകളിലേക്കും നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

പദ്ധതിയുടെ സവിശേഷതകൾ

കേരള സർക്കാർ, പൊലീസ്, ഗതാഗതം, ഐടി, പ്ലാനിംഗ് ബോർഡ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് കേരള സവാരി യാഥാർഥ്യമാക്കിയത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐടിഐ ലിമിറ്റഡ് പാലക്കാടിൻ്റെ സാങ്കേതിക സഹായത്തോടെയാണ് ഇത് നടപ്പിലാക്കിയത്. നിലവിൽ ഐടിഐ പാലക്കാട് കണ്ടെത്തിയ മൂവിംഗ് ടെക് ആണ് പുതിയ ടെക്‌നിക്കൽ ടീം. മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി, കേരള സവാരി പ്രവർത്തിക്കുന്നത് സബ്‌സ്‌ക്രിപ്ഷൻ രീതിയിലാണ്. സർക്കാരിൻ്റെ നിശ്ചിത നിരക്കിലുള്ള ഈ സംവിധാനം ഡ്രൈവർമാർക്ക് ഉയർന്ന വരുമാനം ഉറപ്പാക്കുന്നു. പദ്ധതിയുടെ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

2022 ആ​ഗസ്ത് 17നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പൈലറ്റ് പ്രോജക്ടായി ‘കേരള സവാരി’ ഉദ്ഘാടനം ചെയ്തത്. ആദ്യ പൈലറ്റ് പദ്ധതിയിലെ ന്യൂനതകൾ പരിഹരിച്ച് പുതിയ ടീമിൻ്റെ സഹായത്തോടെ 2025 ഏപ്രിൽ മുതൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ട്രയൽ റൺ നടത്തി. ഈ ട്രയൽ റൺ വിജയമായിരുന്നു. 23,000ത്തോളം വരുന്ന ഡ്രൈവർമാർ 3,60,000 ട്രിപ്പുകൾ നടത്തി. 9 കോടി 36 ലക്ഷം രൂപയാണ് ഡ്രൈവർമാർക്ക് ലഭിച്ച വരുമാനം. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി പ്രതിദിനം 1200 യാത്രകൾ.

കേരള സവാരി വെറുമൊരു ഓട്ടോ/ടാക്‌സി ആപ്പ് എന്നതിലുപരി ഒരു മൾട്ടി മൊബിലിറ്റി ആപ്പായി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി മെട്രോ, വാട്ടർ മെട്രോ, ടൂറിസം, തീർഥാടനം, റെയിൽവേ, പ്രീ-പേയ്ഡ് ഓട്ടോ കൗണ്ടർ എന്നിവിടങ്ങളിലെ ടിക്കറ്റ് ബുക്കിംഗുമായി യോജിപ്പിച്ച് പ്രവർത്തിക്കുന്ന രൂപകൽപ്പനയാണ് പൂർത്തിയാക്കിയിട്ടുള്ളത്. സർക്കാർ നിരക്ക് നിശ്ചയിക്കുന്ന മുറയ്ക്ക് ആംബുലൻസുകളും ഗുഡ്സ് വെഹിക്കിൾസുകളും ഈ പ്ലാറ്റ്ഫോമുമായി സംയോജിപ്പിക്കാൻ സാധിക്കും. കേരള സവാരി കേവലം ഒരു ആപ്പ് അല്ല, തൊഴിലാളി ക്ഷേമവും പൊതുജനത്തിന് കുറഞ്ഞ നിരക്കിൽ സുരക്ഷിതമായ യാത്രയും ഉറപ്പാക്കുന്ന കേരള സർക്കാരിന്റെ പ്രതിബദ്ധതയുടെ പ്രതീകമാണെന്നും മന്ത്രി പറഞ്ഞു.

Back To Top
onwin