Flash Story
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്കെതിരെ ഡൽഹിയിൽ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എജീസ് ഓഫീസിലേക്ക് കെ ജി ഓ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ബി ഗോപകുമാർ, ജനറൽ സെക്രട്ടറി ഡോ ആർ രാജേഷ് എന്നിവർ നയിച്ച പ്രതിഷേധ മാർച്ച് അബിൻ വർക്കിഎം എൽ എ ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധിക്ക് നേരെ ഉണ്ടായ പോലീസ് നടപടി ജനാധിപത്യത്തിന് നേരെ ഉണ്ടായ ആക്രമണമെന്ന് അബിൻ വർക്കി എംഎൽഎ പറഞ്ഞു. മന്ത്രിമാരെയും എംപിമാരെയും തിരിച്ചറിഞ്ഞിട്ടും മനഃപൂർവമായ നടപടിയാണ് മോദി സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. മാർച്ചിൽ സംസ്ഥാന നേതാക്കളായ പി ഐ സുബൈർകുട്ടി, സി ബ്രിജേഷ്, എസ് നൗഷാദ്, ഡോ ജി പി പത്മകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന നേതാക്കളായ പി ജി പ്രകാശ്, ടി എം ഫിറോസ്, അനൂപ് രാജ്, എ നിസാമുദ്ദീൻ, എസ് ഒ ഷാജികുമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Back To Top
onwin