Flash Story
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ

തിരുവനന്തപുരം : കേരളത്തിൻ്റെ വികസനത്തിന് ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് ഗവൺമെൻ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ( കെ. എസ്. ജി.എ.എം. ഒ എ ) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ വിഷൻ 2031 വികസന സെമിനാർ നടന്നു. ആരോഗ്യ ആയുഷ് വകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ആരോഗ്യ മന്ത്രിയ്ക്ക് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ സ്വീകരണവും നല്കി.ഇതര വൈദ്യശാസ്ത്രങ്ങളോടൊപ്പം ആയുർവേദത്തിന് തുല്യ പരിഗണന നല്കുമെന്ന് അദ്ദേഹം പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.തൈക്കാട് ഹോട്ടൽ കെ.കെ.എം ഇൻ്റർനാഷണലിൽ നടന്ന പരിപാടിയിൽ എം ആർ ബൈജു എം. എൽ. എ മുഖ്യപ്രഭാഷണം നടത്തി.നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ് നായർ ഐ.എ.എസ് മുഖ്യാതിഥിയായിരുന്നു. പകർച്ചവ്യാധി പ്രതിരോധ ഹൈ പവർ കമ്മറ്റി ചെയർമാൻ ഡോ: എസ്. എസ്. ലാൽ ആമുഖ വിഷയാവതരണം നടത്തി.അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ: പി. ജയാറാം അധ്യക്ഷത വഹിച്ചു. സെമിനാറിൽ ഡോ: എസ് ഷൈൻ ( ആയൂർ ) ,ഡോ: ദുർഗ്ഗ പ്രസാദ് ( ആലപ്പുഴ ) , ഡോ: ഷീജ സാദത്ത് ( തുറവൂർ ) , ഡോ : രമ്യ കൃഷ്ണകുമാർ ( കൊപ്പം ) എന്നിവർ വിവിധ വിഷയാവതരണങ്ങൾക്ക് നേതൃത്വം നല്കി.

നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ: എച്ച് മുഹ്‌സിന , കെ. എസ്. ജി.എ.എം. ഒ. എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ:വി.ജെ. സെബി , മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ: എം.പി. മിത്ര , റിട്ടയേർഡ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ :സി.ആർ. രവി , ഡോ : ഹരികുമാർ നമ്പൂതിരി , ഡോ : കെ പ്രഹ്ലാദ് , ഡോ : ജിൻഷിദ് സദാശിവൻ , ഡോ: വഹീദ റഹ് മാൻ , ഡോ:എം.ജയരാജ് , ഡോ: വി. ബിജോയ് , ഡോ: കെ.വി.ബിജു , ഡോ : പി.ആർ. ജയ , ഡോ: ഷാജി ബോസ് , ഡോ: രശ്‌മി എന്നിവർ സംസാരിച്ചു.

ഫോട്ടോ : കേരള സ്റ്റേറ്റ് ഗവൺമെൻ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന വിഷൻ 2031 വികസന സെമിനാർ ആരോഗ്യ ആയുഷ് വകുപ്പ് മന്ത്രി കെ മുരളീധരൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്നു.

Back To Top
onwin