Flash Story
നബിദിന നേർച്ച വിതരണം: വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ മാതൃകാപരമായ സംരംഭം
ഡൽഹിയിൽ ശക്തമായ മഴ
വി ഡി സതീശൻ സർക്കാർ 100 ദിവസം പൂർത്തിയാക്കി
ഇന്ത്യ-കംബോഡിയ സംയുക്ത വ്യാപാരനിക്ഷേപ പ്രവര്‍ത്തക സമിതിയുടെ മൂന്നാമത് യോഗം കംബോഡിയയിലെ നോംപെന്നില്‍ ചേര്‍ന്നു
തിരുവനന്തപുരം നഗരസഭയിൽ ദീപലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം മേയർ നിർവഹിച്ചു
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍

തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ തമ്പിയാണ് മരിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. തന്റെ ഭൗതിക ശരീരം പോലും ഒരു ബിജെപിക്കാരനേയും കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. (bjp leader killed himself in thiruvananthapuram)

മരിക്കുന്നതിന് തൊട്ടുമുന്‍പ് ആനന്ദ് സുഹൃത്തുക്കള്‍ക്കയച്ച ആത്മഹത്യാ സന്ദേശത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി ഏരിയ പ്രസിഡന്റ് ആലപ്പുറം കുട്ടന്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹക് രാജേഷ്, നിയോജക മണ്ഡലം കമ്മിറ്റി കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന് സന്ദേശത്തില്‍ ആരോപിക്കുന്നു. ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകാനാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ഥിയാക്കിയതെന്നും കുറിപ്പില്‍ പറയുന്നുണ്ട്. തൃക്കണ്ണാപുരത്ത് ആനന്ദ് വിമത സ്ഥാനാര്‍ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു. പോസ്റ്ററുകള്‍ വരെ അടിച്ചതിന് ശേഷമാണ് ആത്മഹത്യ.

Back To Top
onwin