Flash Story
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ


സന്നിധാനത്തെ ആഴിക്ക് സമീപമുള്ള ആൽമരത്തിൽ തീപടർന്നത് ഫയർഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിൽ തീയണച്ചു. ഞായറാഴ്ച രാവിലെ 8.20-ഓടെ ആൽമരത്തിൽ അലങ്കാരത്തിനായി സ്ഥാപിച്ചിരുന്ന എൽ.ഇ.ഡി ലൈറ്റുകളിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്.
സന്നിധാനം ഫയർഫോഴ്സ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരായ സതീഷ് കുമാർ കെ.വി, കലേഷ് കുമാർ കെ, സതീഷ് കുമാർ ടി, ബിനു കുമാർ പി, വി. സുരേഷ് കുമാർ, നന്ദകുമാർ വി.വി എന്നിവരും സിവിൽ ഡിഫൻസ് അംഗങ്ങളായ അജിത്ത് കുമാർ, ജിതേഷ് എന്നിവരുമടങ്ങിയ സംഘമാണ് അഗ്നിരക്ഷാപ്രവർത്തനം നടത്തിയത്.
സംഭവത്തെത്തുടർന്ന് മുൻകരുതലിന്റെ ഭാഗമായി പതിനെട്ടാം പടിയിലേക്കുള്ള അയ്യപ്പഭക്തരുടെ പ്രവേശനം അൽപ്പസമയം നിർത്തിവെച്ചെങ്കിലും, സ്ഥിതി പൂർണ്ണമായും നിയന്ത്രണവിധേയമായതോടെ അയ്യപ്പദർശനം സാധാരണനിലയിലായി.

Back To Top
onwin