Flash Story
TOLIC പുരസ്കാര നിറവിൽ HLL ലൈഫ്‌കെയർ ലിമിറ്റഡ്
ശിവഗിരി സർവ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭവമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമി :
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു

തിരുവനന്തപുരം : ഡിസംബർ 21 മുതൽ 31 വരെ പാളയം എൽഎംഎസ് ക്യാമ്പസിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റ് 2025-ന്റെ ഒരുക്കങ്ങളും പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ആരോഗ്യ മന്ത്രി വീണ ജോർജ് എൽഎംഎസ് ക്യാമ്പസ് സന്ദർശിച്ചു.

തിരുവനന്തപുരത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്ര വിപുലമായ രീതിയിൽ ഒരു വർഷാന്ത്യ ആഘോഷ പരിപാടി സംഘടിപ്പിക്കുന്നതിന് സംഘാടകരെ അഭിനന്ദിച്ച മന്ത്രി, ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ ക്യാമ്പസിൽ ഒരുങ്ങുന്നത് വലിയ അത്ഭുതം സൃഷ്ടിക്കുമെന്നും, തിരുവനന്തപുരം നഗരത്തിനും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് ഈ ദിവസങ്ങൾ ഉത്സവ നാളുകളായി മാറുമെന്നും പറഞ്ഞു.

സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ ബിഷപ് ഹൗസിൽ വച്ചായിരുന്നു ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച . ശേഷം മന്ത്രി ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കി വരുന്ന ക്രിസ്മസ് ഒരുക്കങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തി. കേരള ടൂറിസം വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക് സർക്കാർ തലത്തിൽ എല്ലാ വകുപ്പുകളുടെയും പൂർണ പിന്തുണ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

ട്രിവാൻഡ്രം ഫെസ്റ്റ് വിജയകരമാകട്ടെയെന്ന് ആശംസിച്ചായിരുന്നു മന്ത്രിയുടെ മടക്കം. ഡിസംബർ 23-ന് നടക്കുന്ന പരിപാടിയിൽ പങ്കുചേരുമെന്നും മന്ത്രി അറിയിച്ചു

ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് മാത്യൂസ് മോർ സെൽവാനിയോസ്, സി.എസ്.ഐ പാസ്റ്ററൽ സെക്രട്ടറിയും ഫെസ്റ്റ് ജനറൽ കൺവീനറുമായ റവ. ഡോ. ജെ. ജയരാജ്, ആക്ട്സ് ജനറൽ സെക്രട്ടറിയും ഫെസ്റ്റ് ചീഫ് കോഓർഡിനേറ്ററുമായ ജോർജ് സെബാസ്റ്റ്യൻ, ആക്ട്സിന്റെയും ഫെസ്റ്റിന്റെയും ട്രഷറർ സാജൻ വേളൂർ, കോശി രത്ന എന്നിവർ പങ്കെടുത്തു.

ഫോട്ടോ : പാളയം എല്‍.എം.എസ് ക്യാമ്പസില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റിന്റെ മുന്നൊരുക്കങ്ങള്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് വിലയിരുത്തുന്നു. ബിഷപ്പ് മാത്യൂസ് മോർ സെൽവാനിയോസ്, റവ. ഡോ. ജെ. ജയരാജ്, ജോർജ് സെബാസ്റ്റ്യൻ, സാജൻ വേളൂർ എന്നിവര്‍ പരിപാടികള്‍ വിശദീകരിക്കുന്നു.

Back To Top
onwin