Flash Story
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി
അങ്കണവാടി പെൻഷൻ വിതരണം ഇന്ന് മുതൽ
കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഓണം സമൃദ്ധം;ആനുകൂല്യങ്ങൾക്കായി 33.92 കോടി അനുവദിച്ചുവെന്ന് മന്ത്രി സി.പി ജോൺ

തിരുവനന്തപുരം: നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ് (NMNF) പദ്ധതിയുടെ ഭാഗമായി കേരള മോഡൽ ഉത്തരവാദിത്ത പ്രകൃതി കൃഷി ഉപമിഷന്റെ (KMRNF) നേതൃത്വത്തിൽ ഏകദിന ശില്പശാല തിരുവനന്തപുരം വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സ് (ഇന്ത്യ) ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം കേരള ഉത്തരവാദിത്ത പ്രകൃതി കൃഷി ഉപമിഷൻ ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ എസ്. എം. വിജയാനന്ദ് IAS അധ്യക്ഷനായ ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന പ്രകൃതി കൃഷി പദ്ധതിയിലൂടെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും മോഡൽ കൃഷിയിടങ്ങൾ ഉണ്ടാകണമെന്നും വിഷരഹിത കാർഷിക ഉത്പാദനത്തെ കുറിച്ച് അറിവ് നൽകുന്ന ഇടങ്ങളായി പ്രസ്തുത കൃഷിയിടങ്ങൾ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബശ്രീ, ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ജനകീയാസൂത്രണം പദ്ധതികളിൽ അടുത്ത വർഷം മുതൽ പ്രകൃതി കൃഷി പദ്ധതികൾ ഉൾപ്പെടുത്താനാകുമെന്നും എസ്. എം. വിജയാനന്ദ് IAS അദ്ധ്യക്ഷപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അഡിഷണൽ ഡയറക്ടർ സിന്ധു എസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കൃഷി വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ IAS പങ്കെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനതലത്തിൽ പ്രകൃതി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള ഏകോപന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ശില്പശാലയുടെ ലക്ഷ്യം.
സംസ്ഥാനത്തെ 14 ജില്ലകളിലായി 290 പഞ്ചായത്തുകളിൽ 102 ക്ലസ്റ്ററുകളിലായി ആകെ 5100 ഹെക്ടർ പ്രദേശത്ത് നിലവിൽ പ്രകൃതി കൃഷി നടപ്പിലാക്കി വരുന്നു. ജില്ലാ തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 15 ഫാർമർ മാസ്റ്റർ ട്രെയിനർമാരും 204 കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്സൺമാരും പ്രവർത്തിക്കുന്നു. കൃഷി വകുപ്പിന്റെ 41 ഫാമുകളിലായി 22.84 ഹെക്ടറിൽ നാച്ചുറൽ ഫാമിംഗ് മോഡൽ പ്ലോട്ടുകൾ സ്ഥാപിച്ച് പച്ചക്കറി, നെല്ല്, വാഴ, ഇഞ്ചി, മഞ്ഞൾ, കപ്പ, തേങ്ങ, ഔഷധസസ്യങ്ങൾ തുടങ്ങിയ വിളകളുടെ കൃഷി ആരംഭിച്ചിട്ടുണ്ട്. മിഷൻ മോഡിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി വിപുലമായ പരിശീലന പരിപാടികളും നടപ്പിലാക്കി വരുന്നു.
പ്രകൃതി കൃഷിയുടെ പ്രസക്തി, വിളസമ്പ്രദായങ്ങൾ, ജൈവവൈവിധ്യം, മണ്ണിന്റെ ആരോഗ്യ പരിപാലനം, ബയോ ഇൻപുട്ട് റിസോഴ്സ് സെൻററുകൾ തുടങ്ങിയ വിഷയങ്ങളിൽ സീനിയർ കൃഷി ഓഫീസർ രശ്മി എം.വി, കാർഷിക സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ. ബിന്ദു ജെ.എസ്, പ്രൊഫസർ & വകുപ്പ് മേധാവി (ഓർഗാനിക് അഗ്രികൾച്ചർ) ഡോ. ബി. അപർണ്ണ എന്നിവർ പരിശീലനം നൽകി തുടർന്ന് സംശയനിവാരണ സെഷനും സംഘടിപ്പിച്ചു. കർഷകർ, ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഫീൽഡ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ വിജയത്തിന് വിവിധ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും കർഷകരും തമ്മിലുള്ള ഏകോപിത പ്രവർത്തനം നിർണായകമാണെന്ന് അധികൃതർ അറിയിച്ചു. ചടങ്ങിന് സമേതി ഡെപ്യൂട്ടി ഡയറക്ടർ എസ്. ബി. വിജയശ്രീ നന്ദി പ്രകാശിപ്പിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലിസിമോൾ ജെ. വടക്കൂട്ട്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സഞ്ജീവ് തുടങ്ങിയവർ പങ്കെടുത്തു.

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ
ഫാം ഇൻഫർമേഷൻ ബ്യൂറോ

Back To Top
onwin