Flash Story
ജടായു ശില്പത്തിന് ആദരവുമായി തപാൽ വകുപ്പ് : പ്രത്യേക കവർ പ്രകാശനം ചെയ്തു
പ്രമുഖ സംഗീതഞ്ജനും സംഗീതസംവിധായകനും മതമൈത്രി സംഗീതഞ്‌ജനുമായ ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ 997മത് മതമൈ ത്രി സംഗീത സദസ്
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ‘സ്വാമി പ്രസാദം’ ബുക്കിംഗ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചു
ഗ്ലോബൽ ബി2ബി തിരുവനന്തപുരം ചാപ്റ്ററിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് ദിനാഘോഷം സംഘടിപ്പിച്ചു; പി.കെ. കുമാറിനെ ആദരിച്ചു
ചാലക്കയം പമ്പ റോഡിന്റെ വേഗത്തിലുള്ള നവീകരണം വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവെന്ന്മ ന്ത്രി കെ മുരളീധരൻ
ഇന്ത്യ-ശ്രീലങ്ക എൻ.സി.സി സൈക്ലിംഗ് പര്യവേക്ഷണം ‘മൈത്രി സേതു യാത്ര’ തുടങ്ങി
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു
മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരെ ഒരു ഗോള്‍ വിജയത്തോടെ തോല്‍വി അറിയാതെ തുടര്‍ച്ചയായി 38 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സ്‌പെയിന്‍ ഇറ്റലിയുടെ ലോക റെക്കോര്‍ഡ് ആണ് മറികടന്നത്.

സംസ്ഥാനത്ത് പുതിയ 503 ബസ് റൂട്ടുകൾക്ക് അനുമതി; പൊതുഗതാഗത സൗകര്യങ്ങളുടെ കുറവ് പരിഹരിക്കൽ ലക്ഷ്യം
നഗര-ഗ്രാമ പ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാനും ‘ലാസ്റ്റ് മൈൽ കണക്ടിവിറ്റി’ ഉറപ്പാക്കാനും സംസ്ഥാനത്ത് പുതിയ 503 ബസ് റൂട്ടുകൾക്ക് അനുമതി. ഗതാഗത കമ്മിഷണർ സമർപ്പിച്ച ‘കേരള പബ്ലിക് ട്രാൻസ്പോർട്ട് അർബൻ -റൂറൽ ഇന്റഗ്രേഷൻ ആൻഡ് ലാസ്റ്റ് മൈൽ കണക്ടിവിറ്റി’ പദ്ധതിപ്രകാരമാണ് റൂട്ടുകൾ അനുവദിച്ച് മോട്ടോർവാഹന വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

നിയമസഭാംഗങ്ങൾ, തദ്ദേശസ്വയംഭരണ പ്രതിനിധികൾ, വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, മറ്റ് ബന്ധപ്പെട്ട കക്ഷികൾ എന്നിവരിൽനിന്നു ലഭിച്ച നിവേദനങ്ങൾ പരിഗണിച്ചാണ് റൂട്ടുകളിൽ‌ തീരുമാനമെടുത്തത്. റൂട്ടുകളിൽ മാറ്റംവരുത്താൻ സർക്കാരിന് അധികാരമുണ്ട്. പുതിയ ലൈസൻസ് നൽകാനും പുതുക്കാനുമുള്ള അധികാരം ബന്ധപ്പെട്ട റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റിക്കാണ് (ആർ.ടി.എ.).

അഞ്ചുവർഷമാണ് ലൈസൻസ് കാലാവധി. തൃപ്തികരമായ സേവനം നടത്തിയാൽ ലൈസൻസ് പുതുക്കിനൽകും.ഓരോ റൂട്ടിലും അനുവദിക്കുന്ന ലൈസൻസുകളുടെ എണ്ണം റൂട്ടിന്റെ സാധ്യതയനുസരിച്ച് പരിമിതപ്പെടുത്തും. സമയക്രമം ആർ.ടി.എ. തീരുമാനിക്കും. ഡ്രൈവർക്കും കണ്ടക്ടർക്കും സാധുവായ ലൈസൻസ് ഉണ്ടെന്ന് ലൈസൻസ് ഉടമ ഉറപ്പാക്കണം. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളുമുണ്ടാകണം.

ലൈസൻസ് പുതിയ വാഹനങ്ങൾക്ക്

ലൈസൻസ് കേരളത്തിൽ രജിസ്റ്റർചെയ്ത പുതിയ സ്റ്റേജ്കാര്യേജ് വാഹനങ്ങൾക്ക്
വാഹനം ബസ് ബോഡി കോഡ് വ്യവസ്ഥകൾ പാലിക്കുന്നതാകണം
സ്പീഡ് ഗവർണർ, വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് സിസ്റ്റം, ഡിജിറ്റൽ ടൈം പഞ്ചിങ് സൗകര്യം എന്നിവ വാഹനത്തിലുണ്ടാകണം
കുറഞ്ഞത് അഞ്ച് ക്യാമറകളും ഡ്രൈവർക്ക് ക്ഷീണം അനുഭവപ്പെടുന്നത് തിരിച്ചറിയാനുള്ള സെൻസറോടുകൂടിയ ക്യാമറയും വേണം
ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ വാഹനത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തും ഇടതുവശത്തുമുണ്ടാകണം
അപേക്ഷ ഓൺലൈനായി

ആർ.ടി.എ. പൊതുവിജ്ഞാപനത്തിലൂടെ അപേക്ഷ ക്ഷണിക്കും
ഓൺലൈൻ പോർട്ടലിലൂടെ അപേക്ഷ നൽകണം
അപേക്ഷകൾ ആർ.ടി.എ. പരിശോധിച്ച് വ്യവസ്ഥകൾക്കനുസൃതമായി ലൈസൻസ് അനുവദിക്കും
അർഹരായ അപേക്ഷകരുടെ എണ്ണം ലഭ്യമായ ലൈസൻസുകളുടെ എണ്ണത്തെക്കാൾ കൂടുതലാണെങ്കിൽ ഓൺലൈൻ ലേലം വഴിയാകും ലൈസൻസ് അനുവദിക്കുക
ലൈസൻസ് അനുവദിക്കൽ, പുതുക്കൽ, കൈമാറ്റം, റദ്ദാക്കൽ എന്നിവയ്ക്ക് 5500 രൂപയാണ് ഫീസ്
ലേലത്തിൽ വിജയിക്കുന്നവർ നടപടി പൂർത്തിയായി 24 മണിക്കൂറിനുള്ളിൽ ലേലത്തുക അടയ്ക്കണം

Back To Top
onwin