Flash Story
ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; രമേശ് ചെന്നിത്തല
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.
പ്രസ് ക്ലബിലെ സ്റ്റുഡിയോ,വോയ്‌സ് ആക്ടിംഗ് കോഴ്‌സ് ഉദ്ഘാടനം :സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍:
വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്
പ്രിയദർശിനി പദ്ധതിക്ക് വൻ വിജയം :ബസ് യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി


പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. പല രാജ്യങ്ങളും തങ്ങളുടെ വ്യോമപാത ഇതിനകം അടച്ചുകഴിഞ്ഞു. മാത്രമല്ല, ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്. പുലർച്ചെ 2.38-ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ വെച്ച് നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവിളിച്ചു.

റദ്ദാക്കിയ സർവീസുകൾ ഇതാ

ഉച്ചയ്ക്ക് 2.35-ന് ഷാർജയിലേക്ക് പോകാനിരുന്ന വിമാനം റദ്ദാക്കി
വൈകിട്ട് 5.20-ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആകാശ എയർ സർവീസ് ഒഴിവാക്കി
ഇൻഡിഗോയുടെ ഗൾഫ് സർവീസുകൾ പൂർണ്ണമായും നിർത്തി
6.20-ന് ദുബായിലേക്കുള്ള വിമാനം
രാത്രി 9.50-ന് റാസൽഖൈമയിലേക്കുള്ള വിമാനം
രാത്രി 10.50-ന് അബുദാബിയിലേക്കുള്ള വിമാനം ഇൻഡിഗോ റദ്ദാക്കി

ALSO READ: ഇറാനിൽ പെൺകുട്ടികളുടെ സ്‌കൂളിന് നേരെ ഇസ്രയേൽ ആക്രമണം; 5 കുട്ടികൾ കൊല്ലപ്പെട്ടു

കരിപ്പൂരിൽ റദ്ദാക്കിയ പ്രധാന വിമാനങ്ങൾ: ഇൻഡിഗോ

ഉച്ചയ്ക്ക് 2:05-നുള്ള കരിപ്പൂർ – ദുബൈ സർവീസ്.
വൈകിട്ട് 4:25-നുള്ള കരിപ്പൂർ – ജിദ്ദ സർവീസ്.
നാളെ പുലർച്ചെ 1:35-നുള്ള കരിപ്പൂർ – അബുദാബി സർവീസ്.

എയർ ഇന്ത്യ

ഉച്ചയ്ക്ക് 2:10-നുള്ള കരിപ്പൂർ – ദുബൈ സർവീസ്.
രാത്രി 7:40-നുള്ള കരിപ്പൂർ – റിയാദ് സർവീസ്.
രാത്രി 7:50-നുള്ള കരിപ്പൂർ – ജിദ്ദ സർവീസ്.
രാത്രി 8:25-നുള്ള കരിപ്പൂർ – ദമ്മാം സർവീസ്.

മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യം പരിഗണിച്ച് വിമാനങ്ങൾ പുനക്രമീകരിച്ചിട്ടുണ്ടെന്ന് കൊച്ചി വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുടെ വെബ്‌സൈറ്റ് വഴിയോ കസ്റ്റമർ കെയർ വഴിയോ ഫ്ലൈറ്റ് കൃത്യസമയത്തുണ്ടോ എന്ന് ഉറപ്പുവരുത്തുക. സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ ടിക്കറ്റ് റീഫണ്ട് അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റാനുള്ള സൗകര്യം കമ്പനികൾ നൽകുന്നുണ്ടോ എന്ന് അന്വേഷിക്കുക.

Back To Top
onwin