Flash Story
പൊലീസിനോ ആഭ്യന്തര വകുപ്പിനോ ഇഡി റെയ്ഡ് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല’; രമേശ് ചെന്നിത്തല
നഗരത്തിൽ മാലിന്യ സംസ്‌കരണ പ്ലാൻ്റുകൾ സ്ഥാപിക്കും : മന്ത്രി കെ. മുരളിധരൻ
ഓൺലൈൻ മാധ്യമ പ്രവർത്തകരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം.; ജെ.എം.എ (JMA) മുഖ്യമന്ത്രിക്ക് നിവേദനം നൽകി
വകുപ്പ് വിഭജനത്തിൽ വിജ്ഞാപനമായി; സണ്ണി ജോസഫിന് വൈദ്യുതി, മുരളീധരന് ആരോഗ്യവും
സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു
മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം.21-05-2026
ഭൂരിപക്ഷം 8308, ഔദ്യോഗിക കാറിന്റെ നമ്പരും 8308! മന്ത്രി ഒ.ജെ. ജനീഷിനെ ഞെട്ടിച്ച് ആയാദൃശ്ചികത
മന്ത്രി സി പി ജോണിന് സ്വീകരണം
മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭസത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു:

വിഴിഞ്ഞത്ത് നിന്ന് ഏകദേശം 80 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽ പെട്ട ബോട്ടിൽ നിന്ന് 09 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ്പ് ‘അനഘ് ‘ രക്ഷപ്പെടുത്തി വിഴിഞ്ഞത്ത് എത്തിച്ചു.

മാർച്ച് 07 ന് ഉച്ചയ്ക്ക് 1:45 ന് കന്യാകുമാരിയിൽ നിന്ന് ഒരു ഇന്ത്യൻ മത്സ്യബന്ധന ബോട്ട് മുങ്ങിയതായി മുംബൈയിലെ ഇന്ത്യൻ കോസ്റ്റ് ഗാർഡ്, മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിലേക്ക് (എംആർസിസി) മുന്നറിയിപ്പ് ലഭിച്ചു. ഉടൻ തന്നെ വിഴിഞ്ഞത്ത് നിന്ന് കോസ്റ്റ് ഗാർഡ് കപ്പലായ “അനഘ്” പുറപ്പെടുകയും, അപകടത്തിൽപ്പെട്ട 09 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു. വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച, ഇവരെ തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

എം.ടി സോളിസ് എന്ന കപ്പലുമായി കൂട്ടിയിടിച്ചാണ് മത്സ്യബന്ധന ബോട്ട് മുങ്ങിയതെന്ന് ആരോപിക്കപ്പെടുന്നു. ഷിപ്പിംഗ് ഡയറക്ടർ ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടു.
കൊല്ലം മരുതടിയിലെ ചിറക്കര-പുതുവലിൽ രാജേഷ് മാത്യു
എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽ പെട്ട ബോട്ട്. പനാമ രജിസ്ട്രേഷനുള്ള വ്യാപാര കപ്പൽ ഒമാനിൽ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്നു. കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുകയാണ്.

Back To Top
onwin