Flash Story
വനിതാനയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കും; സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക നിയമനിര്‍മ്മാണം: മുഖ്യമന്ത്രി വി ഡി സതീശന്‍
ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷരുടെ സമ്മേളനം തിരുവനന്തപുരത്ത് ലോക്സഭാ സ്പീക്കർ ഉദ്ഘാടനം ചെയ്യും
അമൃത എക്സ്പ്രസിൽ യാത്രക്കാരുടെ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ചു: അസം സ്വദേശിയായ യുവാവ് പിടിയിൽ
മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ, ചരിത്രത്തിലാദ്യമായി സിനിമകൾക്ക് 24 മണിക്കൂർ പ്രദർശനം :
കെ – ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലിച്ചു.
സംയുക്ത സൈനിക അഭ്യാസം ‘ഓസ്ട്രാഹിന്ദ് 2026’ സമാപിച്ചു
ഗ്യാനേഷ് കുമാറിന് ശക്തമായ സന്ദേശം നല്‍കിയെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഇത്തവണ ഐഎഫ്എഫ്കെയ്ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
EPFO-യുടെ 74-ാമത് സ്ഥാപകദിനാഘോഷം നാളെ ന്യൂഡൽഹിയിൽ നടക്കും

.* മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ഗായികമാരിൽ ഒരാളായ ആശ ഭോസ്‌ലെ വിവിധ ഭാഷകളിലായി 12,000 ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്.
ഒ.പി. നയ്യാർ, ഖയ്യാം, ശങ്കർ-ജയ്കിഷൻ, ആർ.ഡി. ബർമൻ തുടങ്ങി വിവിധ തലമുറകളിലെ സംഗീത സംവിധായകർക്കൊപ്പവും എ.ആർ റഹ്മാൻ, ഇളയരാജ തുടങ്ങി നിരവധി തെന്നിന്ത്യൻ സംഗീത സംവിധായകർക്കാപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അന്തരിച്ച പിന്നണി ഗായിക ലതാ മങ്കേഷ്‌കറിന്റെ സഹോദരിയാണ് ആശ ഭോസ്‌ലെ. എട്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ പത്മവിഭൂഷൺ അവാർഡ് ജേതാവ് കൂടിയായ ആശ ഭോസ്‌ലെ വിവിധ ഭാഷകളിലെ സിനിമകൾക്കും ആൽബങ്ങൾക്കുമായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കൂടാതെ 1981,86 വർഷങ്ങളിലായി രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരം, 18 മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, രണ്ട് ഗ്രാമി നോമിനേഷനുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങളും നേടി.

ദശാബ്ദങ്ങളായി സംഗീതലോകത്ത് നിറസാന്നിധ‍്യമറിയിച്ച ആശാ ഭോസ്‌ലെ വൈവിധ‍്യങ്ങളിലൂടെയാണ് തന്‍റെ കരിയർ കൊണ്ടുപോയിരുന്നത്. ആവോ ഹുസൂർ തുംകോ',ചുര ലിയാ ഹേ തുംനേ ജോ ദിൽ കോ’ തുടങ്ങിയ നിരവധി ഗാനങ്ങൾ ഇന്നും സംഗീതപ്രേമികൾക്ക് പരിചിതമാണ്. പിയാ തൂ അബ് തോ ആജാ',യേ മേരാ ദിൽ’ തുടങ്ങി ഹിറ്റ് ഗാനങ്ങളിലൂടെ ഹിന്ദി സിനിമാസംഗീതത്തിൽ പുതിയി തരംഗം സൃഷ്ടിച്ചു. 90കളുടെയും 2000 ത്തിന്‍റെയും തുടക്കത്തിൽ എ.ആർ റഹ്മാന്‍റെ സംഗീതസംവിധാനത്തിലിറങ്ങിയ `തന്‍ഹ തന്‍ഹ’, ‘രംഗീല റേ’, തുടങ്ങി ഐകോണിക് ഗാനങ്ങളും സംഗീതലോകത്തിന് കിട്ടിയ സമഗ്രസംഭാവനയായിരുന്നു.പുതുതലമുറകളെ നിരവധി ഗാനങ്ങളും ആശാ ഭോസ്‌ലെ സമ്മാനിച്ചു. ഓരോ കാലഘട്ടത്തിലെയും സംഗീതമാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നതാണ് അവരുടെ കരിയറിന്റെ ഏറ്റവും വലിയ പ്രത്യേകത. മറാഠാ നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി 1933 സെപ്റ്റംബർ എട്ടിന് ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിലായിരുന്നു ആശയുടെ ജനനം. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്കർ, ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരങ്ങൾ.

Back To Top
onwin