Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

തിരുവനന്തപുരം: ബി ജെ പി മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന സ്വർഗീയ കെ.ജി. മാരാരുടെ സ്മൃതിദിനം ആചരിച്ചു. മാരാർജി ഭവനിൽ കെ.ജി.മാരാരുടെ വെങ്കല പ്രതിമയിൽ പുഷ്പാർച്ചന നടത്തി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സ്മൃതിദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
കേരളത്തിൽ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവായിരുന്നു കെ. ജി മാരാരെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ രാമൻപിള്ള അനുസ്മരിച്ചു. അദ്ദേഹത്തിന്റെ തനതായ ശൈലിയിലുള്ള പ്രസംഗം എതിരാളികളെ പോലും ആകർഷിച്ചിരുന്നു. ഓരോ പ്രവർത്തകരോടും വ്യക്തിബന്ധം സൂക്ഷിച്ച കെ ജി മാരാർ രാഷ്ട്രീയക്കാർക്കെല്ലാം മാതൃകയാണെന്നും കെ രാമൻ പിള്ള പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അധ്യക്ഷത വഹിച്ച അനുസ്മരണ ചടങ്ങിൽ ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, വൈസ് പ്രസിഡണ്ട്‌ കെ സോമൻ, സെക്രട്ടറിമാരായ പൂന്തുറ ശ്രീകുമാർ, എം പി അഞ്ജന, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, ഡെപ്യൂട്ടി മേയർ ജി ആശാനാഥ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പാർട്ടി ഓഫീസുകളിൽ മാരാർജി അനുസ്മരണ പരിപാടികൾ നടന്നു.

ഫോട്ടോ: .ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

Back To Top
onwin