Flash Story
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി
അങ്കണവാടി പെൻഷൻ വിതരണം ഇന്ന് മുതൽ
കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഓണം സമൃദ്ധം;ആനുകൂല്യങ്ങൾക്കായി 33.92 കോടി അനുവദിച്ചുവെന്ന് മന്ത്രി സി.പി ജോൺ

മുക്കം നഗരസഭയിൽ എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരുക്കേൽപ്പിച്ചു. റവന്യൂ ഇൻസ്‌പെക്ടർ ധന്യ ജയറാമിനാണ് കടിയേറ്റത്. വിധവ പെൻഷനുമായി ബന്ധപ്പെട്ട് ഓഫീസിൽ എത്തിയ സ്ത്രീയാണ് ജീവനക്കാരിയെ കടിച്ചത്. പിടിച്ചുമാറ്റാൻ ശ്രമിച്ച രണ്ട് വനിതാ സ്റ്റാഫുകൾക്കും പരുക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇവർ ഓഫീസിലെ ക്യാബിനിൽ ഇരുന്നിരുന്ന ഫയലുകളും വലിച്ചെറിഞ്ഞു. ഒടുവിൽ പൊലീസ് എത്തിയാണ് സ്ത്രീയെ കൊണ്ടുപോയത്. സംഭവത്തിനുശേഷം സ്ത്രീയുടെ ബന്ധുക്കളെത്തി തങ്ങളെ ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ പറയുന്നു. ധന്യയ്ക്ക് പുറമെ രേഖ, ആരിഫ എന്നീ ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്. വിധവ പെൻഷനായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കാനായാണ് ഇവർ നഗരസഭയിൽ എത്തിയത്.ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിനിടയിലാണ് ഇവർ പ്രകോപിതയായത്.

Back To Top
onwin