Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച നാവിക സേനാംഗം കൊല്ലം സ്വദേശി ബി. ശശിധരന്റെ കുടുംബാംഗങ്ങൾ ന്യൂഡൽഹി യിലെ ദേശീയ യുദ്ധ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചു.

സൈനികൻ്റെ ഭാര്യ പൊന്നമ്മ പി, മകൻ സുജിത് കുമാർ എസ് എന്നിവരാണ് വർഷങ്ങൾക്കിപ്പുറം ധീരസ്മരണ കൾക്ക് ആദരാഞ്ജലിയർപ്പിക്കാൻ സ്മാരകം സന്ദർശിച്ചത്.

ഇന്ത്യൻ സായുധ സേന കർത്തവ്യ നിർവ്വഹണത്തിൽ പ്രകടിപ്പിക്കുന്ന ധൈര്യത്തിന്റെ ഹൃദയ സ്പർശിയായ ഓർമ്മ പ്പെടുത്തൽ കൂടിയായി ചടങ്ങ്.

1971 ഡിസംബർ 09 ന് ഇന്ത്യ-പാക് യുദ്ധത്തിൽ ഒരു പാകിസ്ഥാൻ അന്തർവാഹിനി ടോർപ്പിഡോ ആക്രമ ണത്തിലൂടെ മുക്കിയ ഐഎൻഎസ് ഖുക്രിയിലെ ധീരനാവികരിൽ ബി. ശശിധരനും ഉൾപ്പെട്ടിരുന്നു. ഗുരുതരമായ അപകടത്തെയും പ്രതികൂല സാഹചര്യങ്ങളെയും അഭിമുഖീകരിച്ച്, കപ്പൽ രക്ഷിക്കാൻ പോരാടുമ്പോൾ അദ്ദേഹം അസാധാരണ ധൈര്യവും കരുത്തും പ്രകടമാക്കി.

വെല്ലുവിളി നിറഞ്ഞ ദൗത്യത്തിനിടെ, ബി. ശശിധരൻ അചഞ്ചലമായ ദൃഢനിശ്ചയത്തോടെ തൻ്റെ ശ്രമങ്ങൾ തുടർന്നെങ്കിലും രാഷ്ട്രത്തിനായി ജീവൻ സമർപ്പിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ ത്യാഗം ഇന്ത്യയുടെ നാവിക ഉദ്യോഗസ്ഥരുടെ അജയ്യമായ ആത്മസമർപ്പണത്തിനും ധീരതയ്ക്കുമുള്ള തെളിവായി ഇന്നും തുടരുന്നു.

കൊല്ലത്തുനിന്നുള്ള കുടുംബത്തിന്റെ ദേശീയ യുദ്ധസ്മാരക സന്ദർശനം ധീര ജവാൻമാരുടെ പാരമ്പര്യത്തിനും , അവരുടെ സമാനതകളില്ലാത്ത ത്യാഗത്തിനും രാജ്യം പ്രകടമാക്കുന്ന തുടർച്ചയായ കൃതജ്ഞത അടിവരയിടുന്നു.
ഡൽഹിയിൽ നിന്നുള്ള സേനാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Back To Top
onwin