Flash Story
TOLIC പുരസ്കാര നിറവിൽ HLL ലൈഫ്‌കെയർ ലിമിറ്റഡ്
ശിവഗിരി സർവ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭവമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമി :
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു

പ്രായമാകുമ്പോൾ ക്ഷയിച്ചുപോകുന്ന സൗന്ദര്യമോ ആരോഗ്യമോ പോലെയല്ല വിദ്യാഭ്യാസമെന്നും, ജീവിതത്തിന്റെ ഏതു കഠിനപാതയിലും നമ്മെ താങ്ങിനിർത്തുന്ന യഥാർത്ഥ കരുത്ത് അറിവും അനുഭവങ്ങളുമാണെന്നും പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി. കട്ടേല എം ആർ എസിൽ നടന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാലയങ്ങളിൽ സർക്കാർ ഒരുക്കി നൽകിയിട്ടുള്ള മികച്ച പഠന-താമസ സൗകര്യങ്ങൾ കേവലം പരീക്ഷാ വിജയത്തിന് വേണ്ടി മാത്രമല്ല, മറിച്ച് വ്യക്തിത്വ വികസനത്തിനായി കുട്ടികൾ പൂർണ്ണമായും വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. കിട്ടിയ അവസരങ്ങൾ ഏറ്റവും മഹത്തായതാണെന്ന് തിരിച്ചറിഞ്ഞ്, നിശ്ചയദാർഢ്യത്തോടെയും ഉറച്ച കാൽവെപ്പുകളോടെയും വേണം വിദ്യാർത്ഥികൾ മുന്നോട്ട് പോകാൻ.
മാതാപിതാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കണം. ജീവിതത്തിൽ പ്രതിസന്ധികളോ പരാജയങ്ങളോ ഉണ്ടാകുമ്പോൾ തളരാതെ, ആത്മവിശ്വാസത്തോടെ നേരിടാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആധുനിക സൗകര്യങ്ങളും മികച്ച പിന്തുണയും ഉറപ്പ് നൽകുന്നതോടൊപ്പം,
കുട്ടികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസവും ആധുനിക ജീവിത സാഹചര്യങ്ങളും ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിദ്യാലയത്തിലെ താമസം, കിച്ചൺ, വാഷ്റൂം എന്നിവയുൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും നേരിട്ടെത്തി വിലയിരുത്തിയിട്ടുണ്ടെന്നും എന്തെങ്കിലും പോരായ്മകൾ ഉണ്ടായാൽ അത് അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

ചടങ്ങിൽ സൈബർ സുരക്ഷ പ്രതിജ്ഞ ചൊല്ലുകയും കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥിനികളെ ആദരിക്കുകയും ചെയ്തു.

വി. മുരളീധരൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലകളക്ടർ അനു കുമാരി, പട്ടികവർഗ്ഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീലേഖ, വാർഡ് കൗൺസിലർ കെ.പി. ബിന്ദു, ഹെഡ്മാസ്റ്റർ കെ. രവികുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം മന്ത്രി വിദ്യാർത്ഥികളുമായും രക്ഷകർത്താക്കളുമായും നേരിട്ട് സംവദിച്ച്, അവരുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും ചോദിച്ചറിഞ്ഞ ശേഷമാണ് സ്‌കൂളിൽ നിന്നും മടങ്ങിയത്.

Back To Top
onwin