ഏത് ക്യാരവൻ ആണേലും പരിശോധിക്കും, ഏതു ഡിജെ പാർട്ടിയിലും കയറിയും പരിശോധിക്കും;
സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.വിജയകരമായ പ്രവർത്തനത്തിന് ആവശ്യമായ വിവിധ ഏജൻസികളുടെ യോഗം ചേർന്നു. കഴിഞ്ഞ 15 ദിവസം വിജയകരമായി പൂർത്തീകരിച്ചു. 10 കോടി വിലവരുന്ന ലഹരി മരുന്ന് പിടിച്ചു. 2778 പേരെ അറസ്റ്റ് ചെയ്തു. 2575 കേസുകൾ രജിസ്റ്റർ ചെയ്തു. 1.9 കിലോ MDMA പിടിച്ചെടുത്തു.
പ്രവർത്തനം ശക്തമായി തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇന്നത്തെ യോഗത്തിൽ കേന്ദ്ര ഏജൻസികളും ഉണ്ടായിരുന്നു. കേന്ദ്ര ഏജൻസികളുടെ സഹായത്തോട് കൂടി തുടർപ്രവർത്തനം ശക്തമാക്കും. ലഹരി മരുന്ന് വരുന്നത് അതിർത്തിക്ക് അപ്പുറത്ത് നിന്നും. അതെങ്ങനെ തടയാമെന്നു ഇന്ന് ചർച്ച ചെയ്തു. എവിടെ നിന്നാണ് ഇവ വരുന്നതെന്ന് പൊലീസ് മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികൾ കേരള പൊലീസിനെ സഹായിക്കാമെന്നു ഉറപ്പ് നൽകി. അവരെല്ലാം ഓപ്പറേഷൻ തൂഫാനെ അഭിനന്ദിച്ചു. തുടർപ്രവർത്തനങ്ങളിൽ മാറ്റമുണ്ടാകും. കൂടുതൽ പോലീസ് നായ്ക്കൾക് നർക്കോട്ടിക്സ് കണ്ടെത്താനുള്ള പരിശീലനം നൽകും. മൂന്നു ഘട്ടമായി തൂഫാൻ നടപ്പാക്കും. 1.തൂഫാൻ സ്ട്രൈക്ക് ലഹരി നിൽക്കുന്നവരെ പിടികൂടി നശിപ്പിക്കുക, 2.തൂഫാൻ വാരിയർസ്- മോഹൻലാൽ ഉൾപ്പടെ തൂഫാൻ വാരിയർ ആയി ചേർന്നു. 3.തൂഫാൻ കെയർ- ലഹരി ഉപയോഗിക്കുന്നവരെ റീഹാബിലിറ്റേറ്റ് ചെയ്യും.
എക്‌സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടറും തൂഫാന്റെ ഭാഗമായി ചേർന്നു പ്രവർത്തിക്കും. ഓപ്പറേഷൻ തൂഫാൻ നിർത്തുമെന്നു ഒരാളും കരുതേണ്ട. സിനിമ സെറ്റ്കളിലെ ലഹരി ഉപയോഗം പരിശോധിക്കും. ഏതു കാരവൻ ആണേലും പരിശോധിക്കും. ഏതു ഡിജെ പാർട്ടിയിലും കയറിയും പരിശോധിക്കും. മുൻപേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
