Flash Story
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി
അങ്കണവാടി പെൻഷൻ വിതരണം ഇന്ന് മുതൽ
കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഓണം സമൃദ്ധം;ആനുകൂല്യങ്ങൾക്കായി 33.92 കോടി അനുവദിച്ചുവെന്ന് മന്ത്രി സി.പി ജോൺ

2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി.സതീശൻ ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. വ്യക്തമായ ജനവിധിയോടെ അധികാരത്തിൽ വന്ന സർക്കാർ ആണിതെന്നും പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ഉമ്മൻ ചാണ്ടി ഇൻഷുറൻസ്സ് പദ്ധതി നടപ്പാക്കും.

25 ലക്ഷം സൗജന്യ ഇൻഷുറൻസ് പദ്ധതി. ആരംഭ ചെലവുകൾക്ക് 10 കോടി വകയിരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ജെ.സി ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി (ചിത്രനഗരം) കൊച്ചിയിൽ. 100 കോടി രൂപ വകയിരുത്തി.വിദ്യാർത്ഥികൾക്ക് കേരളത്തിൽ തന്നെ അവസരങ്ങൾ കണ്ടെത്താൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ചു.

100 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.ഭൂനിയമങ്ങളിൽ കാലാനുസൃതമായി മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ‘ഭൂപരിഷ്കരണം 2’ എന്ന പേരിൽ പ്രസ്കതമായ ഭൂനിയമങ്ങളിൽ മാറ്റം വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.വയോജന വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ അനുവദിച്ചു.രോഗികളായ അർഹരായ ഗുണഭോക്താക്കൾക്ക് സഹായം നൽകാനായി ‘വൺ കേരള കരുതൽ മിഷൻ’ പദ്ധതി പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ വിമാനത്താവള വികസനത്തിനായി 200 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി. കേരളത്തിലെ 4 വിമാനത്താവളങ്ങളെയും എകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.പതിനായിരം എംഎസ്എംഇ ആരംഭിക്കുമെന്നും ഗ്ലോബൽ ജോബ് വാച്ച് ടവർ രൂപീകരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം. 10,000 എംഎസ്എംഇ കൾ തുടങ്ങാനായി സഹായം നൽകും. ഇതിനായി 100 കോടി അനുവദിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. .3 ജില്ലകള്‍ ചേര്‍ത്ത് തെക്കൻ കേരള എക്കോണമി കോറിഡോര്‍. അതിനായി 50 കോടി വകയിരുത്തും. കോറിഡോറിൽ കൊല്ലം, തിരുവന്നതപുരം, ആലപ്പുഴ ജില്ലകള്‍. ജോൺസൺ മാസ്റ്ററിന്റെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി. ഇതിനായി 50 കോടി വകയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back To Top
onwin