Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

ലഹരി തടയാൻ എക്‌സൈസ് ഓഫീസുകളിൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ ഉറപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. തൂഫാൻ ദി നാർകോ ഹണ്ടിന് പത്ത് കോടി രൂപ അനുവദിച്ചു. എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് 23.31 കോടി രൂപ വകയിരുത്തി. പുതുതലമുറ ലഹരി കണ്ടെത്താൻ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ എക്സൈസ് ഓഫീസുകളിൽ ഉറപ്പിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു.

സ്ത്രീകൾക്ക് എതിരായ അതിക്രമം തടയാൻ ‘മകൾക്കൊപ്പം’ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ‌‌കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് സീറോ ടോളറൻസ്. കുട്ടികൾക്ക് എതിരായ അതിക്രമം അറിയിക്കാൻ രഹസ്യ സ്വഭാവമുള്ള പോർട്ടൽ സജ്ജീകരിക്കും. സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി കൂടുതൽ സ്ത്രീകളെ നിയമിക്കുമെന്നും ബജറ്റ്. കുട്ടികളെ അപമാനിക്കുന്നവർക്കെതിരെ അതിശക്തമായ നിയമ നടപടികൾ കൈക്കൊള്ളും.

ലൈറ്റ് മെട്രോ പദ്ധതി ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങളും നടത്തിയാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം. സ്വപ്നപദ്ധതിയായ മിഷൻ സമുദ്ര പദ്ധതി, ധാതുമേഖലയിൽ സ്വകാര്യ നിക്ഷേപം, ഏവിയേഷൻ ലോജിസ്റ്റിക് ഹബ്ബ്, ഗ്ലോബൽ ജോബ് വാച്ച് ടവർ, കാരുണ്യ പ്രവർത്തനങ്ങൾക്ക് വൺ കേരള കരുതൽ മിഷൻ , കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ നോളജ് വാലി, കേരള ഗോൾഡ് ഹബ്ബ് എന്നിങ്ങനെ നിരവധി പ്രഖ്യാപവനങ്ങൾ അടങ്ങുന്നതായിരുന്നു ബജറ്റ്.

Back To Top
onwin