Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

നികുതി മേഖലയിൽ തൊഴിൽ ചെയ്യുന്നവരെ സംഘടിപ്പിച്ചുകൊണ്ട് 1992-ൽ എറണാകുളം ജില്ലയിൽ രൂപംകൊണ്ട ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷൻ കേരള ട്രിസിപി.എ .കെ) ഇന്ന് കേരളത്തിലെ മുഴുവൻ ജി.എസ്‌.ടി സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ച് യൂണിറ്റുകൾ ഉള്ള, ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ഏറ്റവും വലിയ സംഘടനയായി മാറിയിട്ടുണ്ട്. അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കൊപ്പം നികുതി നിയമങ്ങളിൽ കലാകാലങ്ങളിൽ മാറ്റങ്ങൾ ഉണ്ടായപ്പോഴും അംഗങ്ങളെ അതിനെല്ലാം പ്രാപ്തരാക്കുവാനും കഴിഞ്ഞു. നികുതി സമൂലമാറ്റത്തോടെ കൊണ്ടുവന്ന ജി.എസ്‌.ടി 2017 ജൂലായ് ഒന്നിന് നടപ്പിലാകുന്നതിന് മാസങ്ങൾക്ക് മുന്നേ. പഠിക്കുക, പഠിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി, നിരവധി ക്ലാസുകൾ സംസ്ഥാന-ജില്ലാ-യൂണിറ്റ് തലത്തിൽ നടത്തി കൊണ്ടിരിക്കുന്നു ഘടനയിൽ

രാജ്യത്ത് ചരക്ക് സേവന നികുതി (ജി.എസ്.ടി.) നിലവിൽ വന്നിട്ട് ഒമ്പത് വർഷം പൂർത്തിയാകുന്ന അവസരത്തിൽ, ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണയ്ക് അസോസിയേഷൻ കേരള (ടി.സി.പി.എ കെ.) യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സെമിനാർ ജി.എസ്.ടി യുടെ 9 വർഷങ്ങൾ പ്രത്യാശയും, പ്രതിബന്ധങ്ങളും” ജൂലൈ 1-ന് തിരുവനന്തപുരത്ത്, ട്രിവാൻഡ്രം ക്ലബ്ബ് ഹാളിൽ വൈകിട്ട് 4 മണി മുതൽ ആരംഭിക്കും.

ജി.എസ്.ടി നടപ്പിലാക്കിയ ശേഷമുള്ള ഒമ്പത് വർഷത്തെ പ്രവർത്തനങ്ങളും നേട്ടങ്ങളും വെല്ലുവിളികളും, ഭാവി പ്രതീക്ഷകളും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ടാക്സ് പ്രൊഫഷണൽസ്, വ്യാപാര സംഘടനാ പ്രതിനിധികൾ. വകുപ്പ് മേധാവികൾ, ഭരണ രംഗത്തെ പ്രമുഖർ, എന്നിവർ സെമിനാറിൽ പങ്കെടുക്കും

വൈകിട്ട് 4 മണിക്ക് നടക്കുന്ന സെമിനാർ ബഹു കേരള മുഖ്യമന്ത്രി ശ്രീ വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ സിപി ജോൺ, പുതിയ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും ഐ ഡി കാർഡുകളും വിതരണം ചെയ്യും ബഹു സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി അഡ്വ എം. ലിജു സംഘടനയുടെ പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം നിർവഹിക്കും. ടി സി പി എ കെ സംസ്ഥാന പ്രസിഡന്റ് എ.എൻ. ശശിധരൻ അധ്യക്ഷത വഹിക്കും.

സെമിനാറിൽ എസ്.ജി.എസ്.ടി. കമ്മീഷണർ പി.ബി. നൂഹ് (US), സി.ജി.എസ്‌.ടി. കമ്മീഷണർ ശ്രീ കെ. കാളിമുത്തു (IRS), ഗുലാത്തി ഇൻസ്റ്റിറ്റ്റ്യൂട്ട് ഡയറക്ടർ ഡോ കെ.ജെ ജോസഫ് എന്നിവർ ജി.എസ്‌.ടി.യുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തും ടി.സി.പി.എ.കെ.സംസ്ഥാന ജന. സെക്രട്ടറി, പി കെ സന്തോഷ് കുമാർ സ്വാഗതം ആശംസിക്കും.

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ്, ശ്രീ രാജു അപ്സര, വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജന. സെക്രട്ടറി ശ്രീ. ഇ.എസ് ബിജു, തുടങ്ങിയവർ സംസാരിക്കും സെമിനാറിൽ പങ്കെടുത്തവർക്ക്, ടി.സി.പി എ.കെ സംസ്ഥാന ട്രഷറർ കെ. അനിൽ കുമാർ കൃതജ്ഞത രേഖപ്പെടുത്തും

സംസ്ഥാന ടി.സി.പി.എ.കെ. സംസ്ഥാന പ്രസിഡൻറ്, എ.എൻ. ശശിധരൻ ജന.സെക്രട്ടറി, പി.കെ. സന്തോഷ് കുമാർ, സംസ്ഥാന ട്രഷറർ, കെ. അനിൽ കുമാർ, സംസ്ഥാന സെക്രട്ടറിമാരായ എ. ഷാനവാസ് എ.കെ. അയൂബ് സംസ്ഥാന കമ്മിറ്റി അംഗമായ കട്ടിൽ സത്താർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Back To Top
onwin