Flash Story
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.
കുട്ടികളുടെ ശാരീരിക- മാനസിക വളർച്ച ഉറപ്പാക്കുന്നത് ആയിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

കണിയാപുരം : കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ തോട്ടിൻകര ഗാർഡൻസിൽ സംഘടിപ്പിച്ച ഓണാഘോഷവും, കുടുംബസംഗമവും സീനിയർ സിവിൽ ജഡ്ജ് എസ്. ഷംനാദ് റാവുത്തർ ഉദ്ഘാടനം ചെയ്തു. മതേതരത്വവും, സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണ് ഇത്തരം കൂട്ടായ്മകൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനു നേതൃത്വം നൽകുന്ന കെ ഡി ഓ ഭാരവാഹികളെ അഭിനന്ദിച്ചു. കെ.ഡി.ഓ. ചെയർമാൻ നൗഷാദ് തോട്ടിൻകര അധ്യക്ഷത വഹിച്ചു.പെർഫെക്ട് ഗ്രൂപ്പ് എംഡി അഡ്വ. സിറാജുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജസീം മഹാണി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിപിൻ, സർക്കിൾ ഇൻസ്പെക്ടർ ഹേമന്ത്, സൈക്കോളജിക്കൽ കൗൺസിലർ ഡോ. കെ പി അഹമ്മദ് മൗലവി, കരിച്ചാറ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഹിലാൽ, മുസ്ലിം ലീഗ് നേതാക്കളായ കെഎച്ച്എം അഷറഫ്, കെ എച്ച് എം മുനീർ, കണിയാപുരം ഹലീം, സിനിമാ സീരിയൽ താരങ്ങളായ ജീജാ സുരേന്ദ്രൻ, ശിവമുരളി കലാസാംസ്കാരിക- സാമൂഹിക -രാഷ്ട്രീയ- രംഗത്തെ പ്രമുഖരായ കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് ജോസ് നിക്കോളാസ്, അഡ്വ. ഫസീഹ റഹീം, എം. എച്ച്. സുലൈമാൻ, കഠിനംകുളം ജോയ്, ഉനൈസാ അൻസാരി, വിഴിഞ്ഞം പോർട്ട് മെമ്പർ വെമ്പായം നസീർ, ചാന്നാങ്കര ജയപ്രകാശ്, പിരപ്പൻകോട് ശ്യാം കുമാർ, മുജീബ് റഹ്മാൻ, പൊടിമോൻ അഷറഫ്, ഷുഹൈബ്, കേരളകൗമുദി സുരേഷ്, ബിജു അബ്ദുസ്സലാം ഷിറാസ്, മിഥുൻ, മണ്ണിൽ അഷറഫ്, മുനീർ പള്ളിനട അഷറഫ് ചാന്നാങ്കര, സജീർ, സത്താർ, ഹാഷിർ, റാഫി തുടങ്ങിയവർ പങ്കെടുത്തു. ആലുംമൂട് സഫർ സ്വാഗതവും, കരിച്ചാറ ഷാജി കൃതജ്ഞതയും പറഞ്ഞു. ചലച്ചിത്ര നടനും, ഗായകനുമായ മുരളീകൃഷ്ണൻ മാവേലിയുടെ വേഷത്തിൽ ചടങ്ങിന്റെ ആദ്യാവസാനം നിറഞ്ഞുനിന്നു. സമീർ കെ. തങ്ങൾ, ഷാജത്, അബൂബക്കർ, വിഴിഞ്ഞം ഇസ്മയിൽ എന്നിവർ നേതൃത്വം നൽകിയ സംഗീത വിരുന്നും, വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

Back To Top
onwin