Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

തിരുവനന്തപുരം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്ന് 1997 മുതൽ 2007 വരെ ഭവന വായ്പ എടുത്ത് കുടിശ്ശിക വരുത്തിയ അംഗങ്ങൾക്ക് ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. കുടിശ്ശികയുള്ള വായ്പകളുടെ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കി, വായ്പയുടെ മുതൽ തുക മാത്രം ഒറ്റത്തവണയായി തിരിച്ചടച്ച് വായ്പ തീർപ്പാക്കാൻ അവസരമാണ് നൽകുന്നത്.

നിർധനരായ തൊഴിലാളികൾക്ക് മാനുഷിക പരിഗണന നൽകുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ വകുപ്പിന്റെ ഈ നടപടി. പലിശയും പിഴപ്പലിശയും ഒഴിവാക്കുന്നതിലൂടെ കുടിശ്ശിക തീർപ്പാക്കാൻ കൂടുതൽ തൊഴിലാളികൾക്ക് സാധിക്കുമെന്നും ഇതുവഴി ക്ഷേമ ബോർഡിന് ലഭിക്കാനുള്ള തുക തിരിച്ചുപിടിച്ച് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും കഴിയുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വായ്പാ കുടിശ്ശിക തീർപ്പാക്കുന്നതിന് 2026 ഡിസംബർ 31 വരെ
ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് അവസരം ഉണ്ടാകും.

Back To Top
onwin