305 പേർ പൊലീസ് സേനയുടെ ഭാഗമാവും

കെ എ പി ,എം എസ് പി

പാസിംഗ് ഔട്ട് പരേഡ് ഈ മാസം 31 ന് തിങ്കളാഴ്ച രാവിലെ മാങ്ങാട്ട് പറമ്പ് പ‌രേഡ് ഗ്രൗണ്ടിൽ നടക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി സേനാംഗ ങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ക്ഷണിക്കപ്പെട്ട ജനപ്രതിനിധികൾക്ക് പുറമെ സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ബറ്റാലിയൻ എ ഡി ജി പി ബൽറാം കുമാർ ഉപാധ്യായ, ബറ്റാലിയൻ ഡി ഐ ജി ജെ ഹിമേന്ദ്ര നാഥ് മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
കെ എ പി നാലാം ബറ്റാലിയനിലെ 166 പേരും എം എസ് പി മലപ്പുറത്തെ 139 പേരും ഉൾപ്പെടെ 305 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ഇവരിൽ 31 പേർ ബിരുദാനന്തര ബിരുദക്കാരും 12 പേർ എഞ്ചിനിയറിംഗ് ബിരുദധാരികളും 195 പേർ ബിരുദമുള്ളവരും 18 പേർ ഡിപ്ലോമയോഗ്യത നേടിയവരുമാണ്. 9 മാസത്തെഅടിസ്ഥാനപരിശീലനത്തിൻ്റെ ഭാഗമായി വിവിധ ഔട്ട്ഡോർ വിഷയങ്ങളും ഇന്ത്യൻ ഭരണഘടന, ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം, ഭാരതീയ സുരക്ഷാ സംഹിത തുടങ്ങിയ ഇൻഡോർ വിഷയങ്ങളും സ്വിമ്മിംഗ്, ഡ്രൈവിംഗ്, കമാൻഡോ കോഴ്സ്,ഹൈ ആൾടിറ്റ്യൂഡ് ട്രെയിനിംഗ്, റേഞ്ച് ഫയറിംഗ് ആൻ്റി സബോട്ടേജ് ട്രെയിനിംഗ് സൈബർ ഫോറൻസിക് തുടങ്ങിയ പ്രത്യേക കോഴ്‌സുകളും ഇവർ സ്വായത്തമാക്കി.

അമൃതം – 2026; കാൻസർ അതിജീവിതരുടെ സംഗമം

കാൻസർ അതിജീവിതരുടെ സംഗമം അമൃതം – 2026  തലശ്ശേരി
 കോടിയേരി ബാലകൃഷ്ണൻ സ്മാരക  മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു.
മലബാർ കാൻസർ സെന്ററിലെ ചികിത്സയിലൂടെ രോഗവിമുക്തി നേടിയവരും, അവരുടെ കുടുംബാംഗങ്ങളും അതിജീവിതത്തിന് അവരെ പ്രാപ്തരാക്കിയ ഡോക്ടർമാരും ശുശ്രൂഷിച്ച നഴ്സുമാരും ആരോഗ്യ പ്രവർത്തകരുംഉൾപെടെ 2500 ഓളംപേർ പങ്കെടുത്തു.

കാരായി രാജൻ എം.എൽ എ, പരിപാടിയുടെ രക്ഷാധികാരിയും ജില്ലാ കലക്ടറുമായ വിഷ്ണു രാജ്, തലശ്ശേരി എ എസ് പി ഡോക്ടർ നന്ദഗോപൻ , തലശേരി നഗരസഭ ചെയർ പേഴ്സൺ കാരായി ചന്ദ്രശേഖരൻ ,എം.സി.സി ഡയറക്ടർ ഡോ.സതീശൻ ബാലസുബ്രമണ്യം . സിനിമ താരം ലക്ഷ്മി കീർത്തന സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു

മലബാർ കാൻസർ സെന്ററും ജില്ലാ ഭരണകൂടവും തലശ്ശേരി നഗരസഭയും ജില്ലാ പഞ്ചായത്തും ഡിസ്ടിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യവും സംയുക്തമായാണ് കാൻസർ അതിജീവിത രുടെ സംഗമം സംഘടിപ്പിച്ചത്. അർബുദത്തെ പറ്റിയുള്ള മിഥ്യാ ധാരണകൾ ഇല്ലാതാക്കുക, അതിജീവിതർക്കും രോഗികൾക്കുമുള്ള അപകർഷതാബോധം കുറക്കുക,   ശാസ്ത്രീയമായ ചികിത്സ നേടിയാൽ കാൻസർ പൂർണ്ണമായും മാറ്റാനാവുമെന്ന സന്ദേശം സമൂഹത്തിന് നൽകുക,തുടങ്ങിയവയാണ് അതിജീവിതരുടെ സംഗമത്തിൻ്റെ ലക്ഷ്യം.
കുട്ടികളുടെയും അതിജീവിതരുടെയും കലാസംഗിത പരിപാടികളും നടന്നു.

സംഘാടക സമിതി ചെയർമാൻ ഡോ. ചന്ദ്രൻ കെ.നായർ , ഡോ. സംഗീത കെ.നായനാർ ,ഡോ. എം ഗീത ,ഡോ.എം.പി. നാസിമുദ്ദിൻ,ഡോ.. സിതാര അരവിന്ദ് , ഡോ.പ്രിൻസ് . എം.ഫിലിപ്പ്  ഡോ.ടി. അനിത, 
പ്രസിഡന്റ് നാരായണൻ പുതുക്കുടി .
 പി.കെ.സുരേഷ് , മേജർ പി.ഗോവിന്ദൻ , കെ.എം. ചന്ദ്രൻ, നിസാർ പടിപുരക്കൽ എന്നിവർ നേതൃത്വം നൽകി.

മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രത നിർദേശം

ഓഗസ്റ്റ 30 മുതൽ സപ്തംബർ 02 വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സോമാലിയ, ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

ഓഗസ്റ്റ് 30 ന് ഒഡിഷ തീരം, പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരം, വടക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ, വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും  സാധ്യത.

വടക്കൻ ആന്ധ്രാപ്രദേശ്‌ തീരം, ബംഗ്ലാദേശ് തീരം, മ്യാന്മാർ തീരം, വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ  ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും  സാധ്യത.

ഓഗസ്റ്റ് 31 ന്: ഒഡിഷ തീരം, പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരം, വടക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും  സാധ്യത.

സപ്തംബർ 1 ന്.: മ്യാന്മാർ തീരം, അതിനോട് ചേർന്ന വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ  എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും  സാധ്യത.

സപ്തംബർ02 ന് ആൻഡമാൻ കടലിൽ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും  സാധ്യത.  
 
മേൽപ്പറഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മീൻ പിടിക്കാൻ പോകാൻ പാടുള്ളതല്ല.

ഫാഷൻ ഡിസൈനിംഗ് കോഴ്‌സ് സ്പോട്ട് അഡ്മിഷൻ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ തോട്ടട ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ രണ്ട് വർഷ ഫാഷൻ ഡിസൈനിംഗ് ആൻ്റ് ഗാർമെൻ്റ് ടെക്‌നോളജി കോഴ്‌സിനുള്ള സ്പോട്ട് അസ്മിഷൻ സപ്തംബർ 2 ബുധനാഴ്ച നടത്തും. താൽപര്യമുള്ളവർ അന്ന് രാവിലെ 11 ന് മുൻപ് ഹാജാരവണം. അപേക്ഷ നൽകാത്തവർക്ക് അപേക്ഷ നൽകാൻ സൗകര്യമുണ്ടാവും ഫോൺ:9947649399, 8086650118

ഇൻ്റർവ്യു മാറ്റിവച്ചു

നാറാത്ത് ഗ്രാമപഞ്ചായത്തിൽ സപ്തംബർ ഒന്നിന് നടത്താൻ നിശ്ചയിച്ച സ്റ്റാഫ് നഴ്‌സ് ഇൻ്റർവ്യൂ മറ്റൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.

റെയിൽവെ ലെവൽ ക്രോസ് അടച്ചിടും

റെയിൽവെട്രാക്കിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ എടക്കാട് കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലെ 239ാംനമ്പർ ലെവൽ ക്രോസ് ആഗസ്റ്റ് 31 ന് രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ അടച്ചിടുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. തലശ്ശേരി കണ്ണൂർ നാഷണൽ ഹൈവെയിൽ ചൊവ്വഭാഗത്ത് ഗതാഗതം തടസപ്പെടും.

ഫുൾടൈം സ്വീപ്പർ നിയമനം

ധർമ്മടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഫുൾടൈം സ്വീപ്പർ കം സാനിറ്റേഷൻ വർക്കർ തസ്തികയിൽ എച്ച് എം സി മുഖേന താൽക്കാലികനിയമനം നടത്തുന്നു. ഉദ്യോഗാർഥികളുടെ കൂടിക്കാഴ്ച സപ്‌തംബർ 7 ന് 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ധർമ്മടം പി എച്ച് സിയിൽ നടക്കും. അടിസ്ഥാന യോഗ്യത 7ാം തരം . ഉദ്യോഗാർഥികൾ ശാരീരിക ക്ഷമതയുള്ളവരാവണം. ധർമ്മടം പഞ്ചായത്തിൽ ഉൾപ്പെട്ടവരും ധർമ്മടം പിഎച്ച്സി പരിസരം 5 കി.മി പരിധിയിലെ സ്ഥിരതാമസക്കാരും ആവണം.. കുറഞ്ഞത് 3 വർഷം സർക്കാർ ആശുപത്രികളിലോ പിഎച്ച്സി കളിലോ ജോലി ചെയ്തവർക്ക് മുൻഗണന. ഫോൺ:0490 2316211. ഇ മെയിൽ:phcdharmadam@gmail.com

Back To Top
onwin