Flash Story
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.
കുട്ടികളുടെ ശാരീരിക- മാനസിക വളർച്ച ഉറപ്പാക്കുന്നത് ആയിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
.കെ എസ്.ആർ.ടി.സിക്ക് ബസ്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു

കേരളത്തിന്‍റെ തേക്കിന്‍ തൈകളും മാവിന്‍ തൈകളും ഇനി മാലിദ്വീപിലും. മാലിദ്വീപിന് മരങ്ങള്‍ സംഭാവന ചെയ്യുന്ന പരിപാടിയുടെ ഭാഗമാവുകയാണ് കേരളം. മാലിദ്വീപിലെ “5 million tree project” എന്ന പദ്ധതിയുമായി സഹകരിക്കുന്നതിന്‍റെ ഭാഗമായാണ് മരത്തൈകൾ കൈമാറുന്നത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു. മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മാലിദ്വീപ് കോൺസുല്‍ ജനറല്‍ അമിനത്ത് ഷിഫാന മരത്തൈകള്‍ ഏറ്റുവാങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്ന ഈ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. താന്‍ ഏറെ സ്നേഹിക്കുന്ന കേരളത്തിന്‍റെ സ്നേഹസമ്മാനം ഏറ്റുവാങ്ങുന്നതില്‍ സവിശേഷമായ സന്തോഷമുണ്ടെന്ന് മാലിദ്വീപ് കോണ്‍സിലല്റ്റ് ജനറല്‍ അമിനത്ത് ഷിഫാന പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ജൂലൈ 25, 26 തീയതികളിൽ മാലിദ്വീപ് സന്ദര്‍ശിച്ച വേളയില്‍ ഇന്ത്യയിൽ നിന്നും തൈകൾ എത്തിച്ചുനൽകാം എന്ന് ഉറപ്പു നൽകിയിരുന്നു. മാലിദ്വീപിന്‍റെ പാരിസ്ഥിതിക സുസ്ഥിരതയും തീരദേശ പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്. ഇതിന്‍റെ ഭാഗമായി 600 മാവിൻ തൈകളും, 600 തേക്കിൻ തൈകളുമാണ് കേരളം മാലിദ്വീപിന് സംഭാവന ചെയ്യുന്നത്. തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ നിന്നും ശേഖരിച്ച 600 ഗ്രാഫ്റ്റ് ചെയ്ത മാവിൻ തൈകളും, കുളത്തൂപ്പുഴ സെൻട്രൽ നഴ്സറിയിൽ നിന്നും ശേഖരിച്ച 600 തേക്കിൻ തൈകളും പ്രത്യേക കവറുകളിൽ തിരുവനന്തപുരം പൂജപ്പുര ജില്ലാ പെർമനന്റ്റ് നഴ്സറിയിൽ തയ്യാറാക്കിയിട്ടുണ്ട്.

Back To Top
onwin